---
title: "നായകനില്ലാതെ ഗ്രൗണ്ടിലേക്ക്; ജോർദാനെതിരെ മെസിയില്ലാതെ അർജന്റീന, നോക്കൗട്ടിൽ എതിരാളികൾ കേപ് വർദെ"
english_title: "Argentina face Cape Verde without Messi-NEW"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368683/Argentina-face-Cape-Verde-without-Messi-NEW"
published_at: "2026-06-27T09:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f54c2051c3_messi.jpg"
keywords: ["Latest News", "Fifa World Cup", "Dalas", "Argentina", "Cape Verde", "Match"]
---

# നായകനില്ലാതെ ഗ്രൗണ്ടിലേക്ക്; ജോർദാനെതിരെ മെസിയില്ലാതെ അർജന്റീന, നോക്കൗട്ടിൽ എതിരാളികൾ കേപ് വർദെ

> **Lead Summary:** **ഡാലസ്: [**[ ]കകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരത്തിന് അർജന്റീന ഇറങ്ങുന്നത് സൂപ്പർ താരം ലയണൽ മെസിയില്ലാതെ. ജോർദാനാണ് അവസാന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.

## Article Content

**ഡാലസ്: [**[ ]കകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരത്തിന് അർജന്റീന ഇറങ്ങുന്നത് സൂപ്പർ താരം ലയണൽ മെസിയില്ലാതെ. ജോർദാനാണ് അവസാന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.

നേരത്തെ തന്നെ രണ്ട് വിജയങ്ങളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന നോക്ക്ഔട്ട് ഉറപ്പിച്ചുകഴിഞ്ഞു. അൾജീരിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിലൂടെ 3-0 നും, രണ്ടാം മത്സരത്തിൽ മെസിയുടെ തന്നെ ഇരട്ടഗോളുകളിലൂടെയുമായിരുന്നു അർജന്റീനയുടെ ജയം.

മികച്ച ഫോമിലുള്ള മെസിക്ക് വിശ്രമം അനുവദിക്കുമ്പോൾ, പകരക്കാരനായി ആര് കളത്തിലിറങ്ങുമെന്ന ആകാംക്ഷയിലാണ് ആരാധകർ. നിക്കോ പാസ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പരിശീലകൻ ലയണൽ സ്കലോണി ഇതുവരെ അന്തിമ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ജൂലൈ 4-ന് പുലർച്ചെ 3:30-ന് നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ കേപ് വർദെയാണ് അർജന്റീനയുടെ എതിരാളികൾ. കന്നി ലോകകപ്പിനെത്തിയ കേപ് വർദെ, തോൽവിയറിയാതെയാണ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത് എന്നത് ശ്രദ്ധേയമാണ്.

മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ് ഗ്രൂപ്പിൽ നിന്ന് പുറത്തായപ്പോൾ കേപ് വർദെ അർജന്റീനയ്ക്കൊപ്പം നോക്കൗട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. യൂറോ ചാമ്പ്യന്മാരായ സ്പെയിനിനെ ഉൾപ്പെടെ സമനിലയിൽ തളച്ച ടീമിനെ നേരിടുമ്പോൾ അർജന്റീനയ്ക്ക് അത് കടുപ്പമേറിയ പോരാട്ടമായിരിക്കും.

****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368683/Argentina-face-Cape-Verde-without-Messi-NEW)