---
title: "കേരളത്തിൽ മൺസൂൺ ദുർബലം; സംസ്ഥാനത്ത് മഴക്കുറവ് 35 ശതമാനം; 44 നദികളും വറ്റിവരളാൻ സാധ്യത"
english_title: "Monsoon weak in Kerala, 35 percent rainfall deficit in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368680/monsoon-weak-in-kerala-35-percent-rainfall-deficit-in-the-state"
published_at: "2026-06-27T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4903b1e65_fghj.jpg"
keywords: ["Latest News", "Kochi", "Kerala Monsoon", "weak"]
---

# കേരളത്തിൽ മൺസൂൺ ദുർബലം; സംസ്ഥാനത്ത് മഴക്കുറവ് 35 ശതമാനം; 44 നദികളും വറ്റിവരളാൻ സാധ്യത

> **Lead Summary:** **കൊച്ചി: [** സംസ്ഥാനത്ത് മൺസൂൺ മഴയിൽ കടുത്ത കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കാലവർഷം ആരംഭിച്ച ജൂൺ നാലുമുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ലഭിക്കേണ്ട മഴയിൽ 35 ശതമാനത്തിന്റെ കുറവാണുണ്ടായത്. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.

## Article Content

**കൊച്ചി: [** സംസ്ഥാനത്ത് മൺസൂൺ മഴയിൽ കടുത്ത കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കാലവർഷം ആരംഭിച്ച ജൂൺ നാലുമുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ലഭിക്കേണ്ട മഴയിൽ 35 ശതമാനത്തിന്റെ കുറവാണുണ്ടായത്. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.

എൽനിനോ പ്രതിഭാസമാണ് മഴയുടെ അളവിൽ ഇത്രയധികം കുറവുണ്ടാകാൻ കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് വ്യക്തമാക്കി. 12 മുതൽ 15 മാസം വരെ നീണ്ടുനിൽക്കാവുന്ന എൽനിനോ പ്രതിഭാസം വരും ദിവസങ്ങളിലും കാലവർഷക്കാറ്റിന്റെ ശക്തി കുറയ്ക്കാൻ സാധ്യതയുണ്ട്.

വരും വർഷങ്ങളിലും സമാനമായ പ്രതിസന്ധി തുടരുമെന്ന ആശങ്ക നിലനിൽക്കെ, സംസ്ഥാനത്തെ 44 നദികളുടെയും ഒഴുക്കിനെയും ജലനിരപ്പിനെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. എങ്കിലും, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുകയാണെങ്കിൽ മാസാവസാനത്തോടെ മഴയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരുവനന്തപുരത്ത് മാത്രം മഴ സാധാരണ നിലയിലാണ് ലഭിച്ചത്. 2016-ൽ കുസാറ്റിൽ സ്ഥാപിതമായ റഡാർ ഗവേഷണ കേന്ദ്രം വഴിയാണ് അന്തരീക്ഷത്തിലെ വായു പ്രവാഹങ്ങളെയും മേഘങ്ങളുടെ ഘടനയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368680/monsoon-weak-in-kerala-35-percent-rainfall-deficit-in-the-state)