---
title: "ഭൂചലനത്തിൽ വിറച്ച് വെനിസ്വേല: മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി"
english_title: "Twin earthquakes in Venezuela 920 deaths confirmed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368674/twin-earthquakes-in-venezuela-920-deaths-confirmed"
published_at: "2026-06-27T08:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f40afcdb72_earthquakes.jpg"
keywords: ["Latest News", "Earthquake", "Venezuela"]
---

# ഭൂചലനത്തിൽ വിറച്ച് വെനിസ്വേല: മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി

> **Lead Summary:** കാരക്കാസ്: ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയിൽ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂവായിരം കടന്നു. അര ലക്ഷത്തോളം പേരെയാണ് കാണാതായിട്ടുള്ളത്. നൂറ് കണക്കിന് പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

## Article Content

കാരക്കാസ്: ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയിൽ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂവായിരം കടന്നു. അര ലക്ഷത്തോളം പേരെയാണ് കാണാതായിട്ടുള്ളത്. നൂറ് കണക്കിന് പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇപ്പോഴും ഉയരുകയാണ്.

ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.

കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368674/twin-earthquakes-in-venezuela-920-deaths-confirmed)