---
title: "വിലങ്ങാട് വനത്തിൽ കുടുങ്ങിയവർക്കായി തിരച്ചിൽ ശക്തം; റോഡരികിൽ നിന്ന് യുവാക്കളുടെ ബൈക്കുകൾ കണ്ടെത്തി "
english_title: "The search for those trapped in the Vilangad forest area has been intensified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368656/the-search-for-those-trapped-in-the-vilangad-forest-area-has-been-intensified"
published_at: "2026-06-26T22:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ead187649b_vilangad.jpg"
keywords: ["Latest News", "Vilangad Missing Case", "Valook Forest Trapped", "Kozhikode"]
---

# വിലങ്ങാട് വനത്തിൽ കുടുങ്ങിയവർക്കായി തിരച്ചിൽ ശക്തം; റോഡരികിൽ നിന്ന് യുവാക്കളുടെ ബൈക്കുകൾ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ ഊർജിതമാക്കി. വിലങ്ങാട് വാളൂക്ക് വനത്തിൽ മൂന്ന് യുവാക്കൾ കുടുങ്ങിയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ ഊർജിതമാക്കി. വിലങ്ങാട് വാളൂക്ക് വനത്തിൽ മൂന്ന് യുവാക്കൾ കുടുങ്ങിയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

എത്ര പേർ വനത്തിൽ ഉണ്ടെന്ന് ഇതുവരെ സ്ഥിതികരിക്കാൻ സാധിച്ചിട്ടില്ല. കുടുങ്ങിയത് യുവാക്കൾ ആണെന്നാണ് സംശയം. റോഡരികിൽ യുവാക്കൾ എത്തിയതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.

വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായും, ഒരു കുട്ടിയുടെ കരച്ചിൽ കേട്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്. വാളൂക്ക് - നാദാപുരംമുടി വനത്തിലാണ് തിരച്ചിൽ നടത്തുന്നത്.

വിവരമറിഞ്ഞയുടൻ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ദുർഘടമായ വനപാതയിലൂടെ വെളിച്ചം കണ്ട ഭാഗത്തേക്ക് സംഘം തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

രാത്രിയായതിനാൽ കാടിനുള്ളിലെ തിരച്ചിൽ ദുഷ്കരമാണെങ്കിലും, ഉള്ളിൽ കുടുങ്ങിയവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരും നാട്ടുകാരും. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368656/the-search-for-those-trapped-in-the-vilangad-forest-area-has-been-intensified)