---
title: "കോഴിക്കോട് വിലങ്ങാട് വനത്തിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം; കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ"
english_title: "Three people are suspected to be trapped in the Vilangad forest in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368652/three-people-are-suspected-to-be-trapped-in-the-vilangad-forest-in-kozhikode"
published_at: "2026-06-26T21:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ea4f7a69bb_vilngad.jpg"
keywords: ["Latest News", "Vilangad Valook Forest", "Nadapuram", "Trapped Case"]
---

# കോഴിക്കോട് വിലങ്ങാട് വനത്തിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം; കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വിലങ്ങാട് വനത്തിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം . വിലങ്ങാട് വുളൂക്ക് വനത്തിലാണ് ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നത്. സ്ഥലത്ത് നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്കൂട്ടറും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. വാളൂക്ക് - നാദാപുരംമുടി വനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വിലങ്ങാട് വനത്തിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം . വിലങ്ങാട് വുളൂക്ക് വനത്തിലാണ് ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നത്. സ്ഥലത്ത് നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്കൂട്ടറും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. വാളൂക്ക് - നാദാപുരംമുടി വനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368652/three-people-are-suspected-to-be-trapped-in-the-vilangad-forest-in-kozhikode)