---
title: "കോഴിക്കോട് 3, വയനാട് 2 കേസുകൾ; സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു"
english_title: "Shigella has been confirmed in 8 more people in the state today, according to a report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368633/shigella-has-been-confirmed-in-8-more-people-in-the-state-today-according-to-a-report"
published_at: "2026-06-26T19:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a253682720e9_Shigella.jpg"
keywords: ["Latest News", "Shigella", "Kozhikode", "Wayanad"]
---

# കോഴിക്കോട് 3, വയനാട് 2 കേസുകൾ; സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

> **Lead Summary:** **കോഴിക്കോട് : **സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷി​ഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്.

## Article Content

**കോഴിക്കോട് : **സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷി​ഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂൺ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആശങ്കയായി മാറുകയാണ് ഷി​ഗെല്ല വ്യാപനം. കഴിഞ്ഞ ദിവസം 10 പേർക്കാണ് സംസ്ഥാനത്ത് ഷി​ഗെല്ല സ്ഥിരീകരിച്ചത്. നാല് ജില്ലകളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 150 പേർക്കാണ് ഷി​ഗെല്ല റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ രോ​ഗബാധയെ തുടർന്ന് 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368633/shigella-has-been-confirmed-in-8-more-people-in-the-state-today-according-to-a-report)