---
title: "വൈഭവ് കാത്തിരിക്കണം ....! ശ്രേയസിന് ക്യാപ്റ്റനായി അരങ്ങേറ്റം; അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ "
english_title: "India win crucial toss in first T20 against Ireland"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368630/india-win-crucial-toss-in-first-t20-against-ireland"
published_at: "2026-06-26T18:01:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e71906f22a_ind_vs_ire.jpg"
keywords: ["Latest News", "India-vs-Ireland", "T20i", "Captain Shreyas Iyer"]
---

# വൈഭവ് കാത്തിരിക്കണം ....! ശ്രേയസിന് ക്യാപ്റ്റനായി അരങ്ങേറ്റം; അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ 

> **Lead Summary:** ബെൽഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യൻ ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന മത്സരത്തില്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയത് 15കാരന്‍ വൈഭവ് സൂര്യവംശി അരങ്ങേറുമോ എന്നായിരുന്നു.

## Article Content

ബെൽഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യൻ ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന മത്സരത്തില്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയത് 15കാരന്‍ വൈഭവ് സൂര്യവംശി അരങ്ങേറുമോ എന്നായിരുന്നു.

എന്നാല്‍ വൈഭവ് ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കില്ലെന്നും സമയമാകുമ്പോള്‍ വൈഭവിന് അവസരം ലഭിക്കുമെന്നും ടോസിനുശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു. ടീമില്‍ പരിചസമ്പന്നരായ നിരവധി താരങ്ങളുമുള്ളതിനാല്‍ നിര്‍ഭാഗ്യവശാല്‍ വൈഭവ് കാത്തിരിക്കണമെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

വൈഭവ് പുറത്തിരിക്കുന്നതോടെ ലോകകപ്പില്‍ കളിച്ച സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ ഓപ്പണിംഗ് സഖ്യം തന്നെയാണ് അയര്‍ലന്‍ഡിനെതിരെയും ഇന്ത്യ പരീക്ഷിക്കുന്നത്. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ എത്തുമ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ഇറങ്ങും.

വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിലുള്ളത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിക് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗ് നിരയിലുള്ളത്.

അയർലൻഡ് പ്ലേയിംഗ് ഇലവൻ: ടിം ടെക്ടർ, റോസ് അഡെയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ബെഞ്ചമിൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ്ജ് ഡോക്രെൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368630/india-win-crucial-toss-in-first-t20-against-ireland)