---
title: "രക്ഷിക്കാനിറങ്ങിയവർക്കും ജീവൻ നഷ്ടമായി...: സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചു, മൂന്ന് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം"
english_title: "Three sanitation workers die after inhaling toxic gas after getting trapped in a septic tank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368622/three-sanitation-workers-die-after-inhaling-toxic-gas-after-getting-trapped-in-a-septic-tank"
published_at: "2026-06-26T17:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e6ba9ed482_dead.jpg"
keywords: ["Septic tank", "Toxic gas"]
---

# രക്ഷിക്കാനിറങ്ങിയവർക്കും ജീവൻ നഷ്ടമായി...: സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചു, മൂന്ന് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ദില്ലി: **ദില്ലി മുണ്ട്കയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ.

## Article Content

**ദില്ലി: **ദില്ലി മുണ്ട്കയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ.

 ഇവിടം വ്യവസായ മേഖലയാണ്. ഇവിടുത്തെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇവിടെനിന്ന് ഫയർസർവീസിലേക്ക് കോൾ പോയിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിനായി ഉദ്യോ​ഗസ്ഥർ എത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഇവരെത്തുമ്പോഴേയ്ക്കും മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. ഇന്ദ്രജിത്ത്പുരിയിൽ നിന്നുള്ള അരുൾ, സന്ദീപ്, ചാന്ത് എന്നീ തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഒരാൾ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപെടുകയായിരുന്നു എന്നാണ് വിവരം. ടാങ്കിനുളളിൽ മൂവരും ബോധരഹിതരായി കിടക്കുകയായിരുന്നു. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368622/three-sanitation-workers-die-after-inhaling-toxic-gas-after-getting-trapped-in-a-septic-tank)