---
title: "ശ്രദ്ധിക്കുക....സുപ്രധാന അറിയിപ്പ്....! റേഷൻ കാർഡ് മാറാൻ സുവർണ്ണാവസരം; നാളെ മുതൽ വെള്ള, നീല കാർഡുകൾ പിങ്ക് കാർഡുകളാക്കാം"
english_title: "Important notice for ration card holders; You can apply for priority ration card from tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368616/important-notice-for-ration-card-holders-you-can-apply-for-priority-ration-card-from-tomorrow-new"
published_at: "2026-06-26T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e68543f27b_raioncard.jpg"
keywords: ["Ration card", "Priority ration", "Apply online"]
---

# ശ്രദ്ധിക്കുക....സുപ്രധാന അറിയിപ്പ്....! റേഷൻ കാർഡ് മാറാൻ സുവർണ്ണാവസരം; നാളെ മുതൽ വെള്ള, നീല കാർഡുകൾ പിങ്ക് കാർഡുകളാക്കാം

> **Lead Summary:** **തിരുവനന്തപുരം: ** മുൻഗണനേതര റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) മാറ്റാൻ അവസരം. അർഹതപ്പെട്ടവർക്ക് നാളെ (ജൂൺ 27) മുതൽ അടുത്ത മാസം 17 വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** മുൻഗണനേതര റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) മാറ്റാൻ അവസരം. അർഹതപ്പെട്ടവർക്ക് നാളെ (ജൂൺ 27) മുതൽ അടുത്ത മാസം 17 വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.

അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368616/important-notice-for-ration-card-holders-you-can-apply-for-priority-ration-card-from-tomorrow-new)