---
title: " കണ്ണൂരിൽ  നടുക്കുന്ന കാഴ്ച; മഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വട്ടം കറങ്ങി, വാഹനങ്ങൾ കൂട്ടിയിടിച്ചു"
english_title: "Private bus goes out of control in Mambaram and spins on the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368610/private-bus-goes-out-of-control-in-mambaram-and-spins-on-the-road"
published_at: "2026-06-26T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e609ee879a_B.jpg"
keywords: ["Private bus", "Mambaram", "Out of control", "Accident"]
---

#  കണ്ണൂരിൽ  നടുക്കുന്ന കാഴ്ച; മഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വട്ടം കറങ്ങി, വാഹനങ്ങൾ കൂട്ടിയിടിച്ചു

> **Lead Summary:** **കണ്ണൂർ : **മമ്പറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ വട്ടം കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്.

## Article Content

**കണ്ണൂർ : **മമ്പറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ വട്ടം കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്.

കൂത്തുപറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ വട്ടം കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിൽക്കുകയായിരുന്നു.

റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് തകർത്തു. ആർക്കും പരുക്കേറ്റില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368610/private-bus-goes-out-of-control-in-mambaram-and-spins-on-the-road)