---
title: "വീടിനുള്ളിലെ ചാക്കുകളിൽ ഒളിപ്പിച്ചത് വൻ ലഹരി ശേഖരം; ലക്ഷ്യം വിദ്യാർത്ഥികളും യുവാക്കളും, വിലങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ "
english_title: "Drug bust and arrest in Velloor, Kottayam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368599/drug-bust-and-arrest-in-velloor-kottayam-"
published_at: "2026-06-26T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e555186640_ng.jpg"
keywords: ["Drug bust", "Arrest", "Velloor", "Kottayam"]
---

# വീടിനുള്ളിലെ ചാക്കുകളിൽ ഒളിപ്പിച്ചത് വൻ ലഹരി ശേഖരം; ലക്ഷ്യം വിദ്യാർത്ഥികളും യുവാക്കളും, വിലങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ 

> **Lead Summary:** **കോട്ടയം : **കോട്ടയത്ത് വെള്ളൂരിൽ വൻ ലഹരിമരുന്ന് വേട്ട. 1000 നിരോധിത പുകയില ഉല്‌പന്നങ്ങളുമായി വിലങ്ങാട് സ്വദേശി വിനീഷ് , ഈരാറ്റുപേട്ട സ്വദേശി ശിഹാബുദ്ദീൻ എന്നിവർ പിടിയിലായി .

## Article Content

**കോട്ടയം : **കോട്ടയത്ത് വെള്ളൂരിൽ വൻ ലഹരിമരുന്ന് വേട്ട. 1000 നിരോധിത പുകയില ഉല്‌പന്നങ്ങളുമായി വിലങ്ങാട് സ്വദേശി വിനീഷ് , ഈരാറ്റുപേട്ട സ്വദേശി ശിഹാബുദ്ദീൻ എന്നിവർ പിടിയിലായി .

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായി എത്തിച്ച ലഹരിവസ്തുക്കളാണ് പിടികൂടിയത് . പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും . ശിഹാബുദ്ദീന്റെ വീട്ടിൽ കൂടുതൽ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചത് . തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പത്ത് ചാക്കുകളായി സൂക്ഷിച്ച 7000 ത്തോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത് .

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കേടിയോളം വില വരുന്ന രണ്ടര കിലോ ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കയ്പമംഗലം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി കാളമുറി പടിഞ്ഞാറ് പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ തമ്പിയെ പിടികൂടിയത്. പ്രതിയുടെ കാളമുറിയിലുള്ള വീട്ടില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.

വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഫോര്‍ച്ച്യൂണര്‍ കാറിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. അന്താരാഷ്ര്ട വിപണിയില്‍ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുവാണിത്.

അര്‍ജുന്‍ തമ്പി കൈപ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു കവര്‍ച്ചക്കേസിലും, നാല് വധശ്രമക്കേസിലും, ഒരു മോഷണക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും അടക്കം ആകെ പന്ത്രണ്ട് ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് സംഘവും കയ്പമംഗലം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368599/drug-bust-and-arrest-in-velloor-kottayam-)