---
title: "എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങി"
english_title: "Government pensions suspended; Endosulfan victims in dire straits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368585/Government-pensions-suspended-Endosulfan-victims-in-dire-straits-nw"
published_at: "2026-06-26T15:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e4b4f1d8f8_setewrtg.jpg"
keywords: ["Latest news", "Government pensions", "Endosulfan"]
---

# എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങി

> **Lead Summary:** കാസര്‍കോട്:**[**സംസ്ഥാന സർക്കാർ നൽകിവരുന്ന പെൻഷനും സൗജന്യ മരുന്നും മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ വൻ പ്രതിസന്ധിയിൽ. കഴിഞ്ഞ മൂന്ന് മാസമായി ഇവർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. മാർച്ചിലാണ് ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ തുക ലഭിച്ചത്. പ്രതിമാസം കിട്ടുന്ന ഈ തുക മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇപ്പോൾ സമാനതകളില്ലാത്ത ദുരിതത്തിലൂടെ കടന്നുപോകുന്നത്.

## Article Content

കാസര്‍കോട്:**[**സംസ്ഥാന സർക്കാർ നൽകിവരുന്ന പെൻഷനും സൗജന്യ മരുന്നും മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ വൻ പ്രതിസന്ധിയിൽ. കഴിഞ്ഞ മൂന്ന് മാസമായി ഇവർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. മാർച്ചിലാണ് ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ തുക ലഭിച്ചത്. പ്രതിമാസം കിട്ടുന്ന ഈ തുക മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇപ്പോൾ സമാനതകളില്ലാത്ത ദുരിതത്തിലൂടെ കടന്നുപോകുന്നത്.

ലക്ഷങ്ങളുടെ കുടിശിക വന്നതോടെ നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണവും ഇപ്പോൾ പൂർണ്ണമായി നിലച്ചിരിക്കുകയാണ്. സൗജന്യമായി മരുന്ന് നൽകിയ ഇനത്തിൽ നീതി മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കാർ 44 ലക്ഷത്തിലധികം രൂപയാണ് നൽകാനുള്ളത്. എൻഡോസൾഫാൻ ഇരകളെ പൂർണ്ണമായി സർക്കാർ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും, കൃത്യസമയത്ത് പെൻഷനും മരുന്നും ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷനും മരുന്നും മുടങ്ങിയ വിഷയത്തിൽ സർക്കാർ പ്രഥമ പരിഗണന നൽകി അടിയന്തരമായി ഇടപെടണമെന്ന് സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. 

> 'ഒരമ്മയുടെ കടുത്ത ദുരിതമാണ് ഇന്ന് വാർത്തയിലൂടെ കണ്ടത്. രണ്ടാമത് ഒരു അമ്മ കൂടി ഇങ്ങനെ സങ്കടം പറയുന്നതിന് മുൻപ് സർക്കാർ ഇടപെടണം. ഇത് അവർക്ക് നൽകുന്ന ആനുകൂല്യമല്ല, സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പ് വരെ അവർക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിച്ചിരുന്നു. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കേണ്ടത് പുതിയ സർക്കാരാണ്." ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉടൻ ഇടപെടണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368585/Government-pensions-suspended-Endosulfan-victims-in-dire-straits-nw)