---
title: "പരാതി കേൾക്കാതെ മേശപ്പുറത്ത് കാലുകയറ്റി വെച്ചു; രാജസ്ഥാനിൽ വനിതാ കോൺസ്റ്റബിളിന് സസ്‌പെൻഷൻ"
english_title: "Police officer who put her legs on the table, Suspension for female constable, Rajasthan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368581/police-officer-who-put-her-legs-on-the-table-suspension-for-female-constable-rajasthan"
published_at: "2026-06-26T14:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e46b3b4c8d_Police_officer_who_put_her_legs_on_the_table,_Suspension_for_female_constable,_Rajasthan.jpg"
keywords: ["Latest News", "Rajasthan Police", "Police Suspension"]
---

# പരാതി കേൾക്കാതെ മേശപ്പുറത്ത് കാലുകയറ്റി വെച്ചു; രാജസ്ഥാനിൽ വനിതാ കോൺസ്റ്റബിളിന് സസ്‌പെൻഷൻ

> **Lead Summary:** ജയ്പൂർ: പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ വയോധികനെ മണിക്കൂറുകളോളം കാത്തിരുത്തി, മേശപ്പുറത്ത് കാലുകയറ്റി വെച്ചിരുന്ന വനിതാ കോൺസ്റ്റബിളിനെതിരെ നടപടി. രാജസ്ഥാനിലെ ഡുങ്കർപൂർ ജില്ലയിലെ ബിച്ചിവാര പൊലീസ് സ്റ്റേഷനിലാണ് സംഭവം. അച്ചടക്കലംഘനം നടത്തിയ വനിതാ കോൺസ്റ്റബിളിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

## Article Content

ജയ്പൂർ: പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ വയോധികനെ മണിക്കൂറുകളോളം കാത്തിരുത്തി, മേശപ്പുറത്ത് കാലുകയറ്റി വെച്ചിരുന്ന വനിതാ കോൺസ്റ്റബിളിനെതിരെ നടപടി. രാജസ്ഥാനിലെ ഡുങ്കർപൂർ ജില്ലയിലെ ബിച്ചിവാര പൊലീസ് സ്റ്റേഷനിലാണ് സംഭവം. അച്ചടക്കലംഘനം നടത്തിയ വനിതാ കോൺസ്റ്റബിളിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രത്തിൽ, പൊലീസ് സ്റ്റേഷനിലെ കസേരയിൽ ഇരിക്കുന്ന വനിതാ കോൺസ്റ്റബ്ൾ രണ്ട് കാലുകളും മേശപ്പുറത്ത് വച്ചിരിക്കുന്നതും, സമീപത്ത് ഒരു വയോധികൻ പരാതി നൽകാനായി കാത്തിരിക്കുന്നതും കാണാം. പൊലീസ് കോൺസ്റ്റബ്ളിന് വയോധികന്റെ പരാതി കേൾക്കാൻ താൽപര്യമില്ലായിരുന്നു. തുടർന്ന് വയോധികൻ അവിടെ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ആരോ ദൃശ്യം പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു. ചിത്രം പുറത്തുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനം ഉയർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368581/police-officer-who-put-her-legs-on-the-table-suspension-for-female-constable-rajasthan)