---
title: "കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അരയെടുത്തുപാലത്തില്‍ നിന്ന് താഴേക്ക് തെറിച്ച് വീണ് തിരുവമ്പാടി സ്വദേശി മരിച്ചു"
english_title: "Accident involving a car and a bike in Kozhikode native of Thiruvambadi dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368547/Accident-involving-a-car-and-a-bike-in-Kozhikode-native-of-Thiruvambadi-dies"
published_at: "2026-06-26T13:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e33440d5f1_kozhikode_accident_death.jpg"
keywords: ["Latest News", "Accident Death", "Kozhikode"]
---

# കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അരയെടുത്തുപാലത്തില്‍ നിന്ന് താഴേക്ക് തെറിച്ച് വീണ് തിരുവമ്പാടി സ്വദേശി മരിച്ചു

> **Lead Summary:** കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ച തിരുവമ്പാടി സ്വദേശി അന്‍സാബിത്താണ് മരിച്ചത്. അരയെടുത്തുപാലം ഫ്‌ളൈ ഓവറിലായിരുന്നു അപകടമുണ്ടായത്.

## Article Content

കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ച തിരുവമ്പാടി സ്വദേശി അന്‍സാബിത്താണ് മരിച്ചത്. അരയെടുത്തുപാലം ഫ്‌ളൈ ഓവറിലായിരുന്നു അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ അന്‍സാബിത് തെറിച്ച് പാലത്തിന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്ക് ഓടിച്ച ആള്‍ക്കും കാര്‍ ഡ്രൈവറിനും പരിക്കുണ്ട്. ഇരുവരും ചികിത്സയില്‍ തുടരുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368547/Accident-involving-a-car-and-a-bike-in-Kozhikode-native-of-Thiruvambadi-dies)