---
title: "'ബ്ലേഡുമായി സമരത്തിന് എത്തുന്ന ചരിത്രം എസ്എഫ്ഐക്കില്ല, പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നതായി തെളിയിച്ചാൽ പരസ്യമായി മാപ്പു പറയാം' -  പി.എസ് സഞ്ജീവ്"
english_title: "Secretariat March: If it is proven that the blade was brought, we will publicly apologize - P.S. Sanjeev"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368537/secretariat-march-if-it-is-proven-that-the-blade-was-brought-we-will-publicly-apologize-ps-sanjeev"
published_at: "2026-06-26T12:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e259a05d68_sfi.jpg"
keywords: ["Secretariat March", "Blade Controversy", "SFI State Secretary P.S. Sanjeev"]
---

# 'ബ്ലേഡുമായി സമരത്തിന് എത്തുന്ന ചരിത്രം എസ്എഫ്ഐക്കില്ല, പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നതായി തെളിയിച്ചാൽ പരസ്യമായി മാപ്പു പറയാം' -  പി.എസ് സഞ്ജീവ്

> **Lead Summary:** **കണ്ണൂർ: **സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന ആരോപണം തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നതായി തെളിയിച്ചാൽ പരസ്യമായി മാപ്പു പറയാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

**കണ്ണൂർ: **സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന ആരോപണം തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നതായി തെളിയിച്ചാൽ പരസ്യമായി മാപ്പു പറയാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്ലേഡ് കണ്ടതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണം. ബ്ലേഡുമായി സമരത്തിന് എത്തുന്ന ചരിത്രം എസ്എഫ്ഐക്കില്ല. തിരുട്ടു ഗ്രാമത്തിലെ ശൈലിയാണ് സമരത്തെ നേരിടാൻ പൊലീസ് പ്രയോഗിച്ചതെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.

അതേസമയം, സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നാണ് അൽ അമീൻ പിടിയിലായത്. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കൊണ്ടുവന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് തിരിച്ചറിഞ്ഞതായി ഇന്നലെ അറിയിച്ചിരുന്നു. ബ്ലേഡ് ഉപയോഗിച്ച് പ്രവര്‍ത്തകന്‍ ബാരിക്കേഡുകള്‍ കെട്ടിയ കയര്‍ പൊട്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലേഡ് ആരാണ് കൊണ്ടുവന്നത് ആരാണെന്നത് സംബന്ധിച്ച് വിശദമായ പരിശോധന പൊലീസ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368537/secretariat-march-if-it-is-proven-that-the-blade-was-brought-we-will-publicly-apologize-ps-sanjeev)