---
title: "'കള്ളനും പോലിസും ഒരു തോണിലോ' ..കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം; സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴി"
english_title: "Gold seizure incident in Karipur: Accused's statement that gold smuggling was done with the connivance of customs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368535/drug-smuggler-from-meghalaya-in-post-office-parcel-hiding-under-the-protection-of-dogs-finally-caught-new"
published_at: "2026-06-26T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2647cff413d_airpot.jpg"
keywords: ["Latest news", "Gold smuggling", "Karipur", "Customs"]
---

# 'കള്ളനും പോലിസും ഒരു തോണിലോ' ..കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം; സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴി

> **Lead Summary:** കോഴിക്കോട്:**[** കരിപ്പൂർ വിമാനത്താവളം വഴി നടന്ന വൻ സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിയുടെ മൊഴി പുറത്ത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകളെല്ലാം ഒത്താശയോടെ നേരത്തെ തന്നെ 'സെറ്റ്' ചെയ്തിട്ടുണ്ടെന്ന് സ്വർണ്ണം കൊടുത്തുവിട്ടവർ തനിക്ക് ഉറപ്പ് നൽകിയിരുന്നതായി പിടിയിലായ മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം പൊലീസിന് മൊഴി നൽകി.

## Article Content

കോഴിക്കോട്:**[** കരിപ്പൂർ വിമാനത്താവളം വഴി നടന്ന വൻ സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിയുടെ മൊഴി പുറത്ത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകളെല്ലാം ഒത്താശയോടെ നേരത്തെ തന്നെ 'സെറ്റ്' ചെയ്തിട്ടുണ്ടെന്ന് സ്വർണ്ണം കൊടുത്തുവിട്ടവർ തനിക്ക് ഉറപ്പ് നൽകിയിരുന്നതായി പിടിയിലായ മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം പൊലീസിന് മൊഴി നൽകി.

കസ്റ്റംസിന്റെ പിടിവീഴില്ലെന്ന ഉറപ്പിലാണ് താൻ സ്വർണ്ണവുമായി എത്തിയതെന്നും പ്രതി വെളിപ്പെടുത്തി. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകളെല്ലാം വളരെ എളുപ്പത്തിൽ വെട്ടിച്ച് അസ്ലം സ്വർണ്ണവുമായി എയർപോർട്ടിന് പുറത്തെത്തിയിരുന്നു.

എന്നാൽ വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ  പ്രത്യേക സ്ക്വാഡ് അസ്ലമിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഒന്നരക്കോടി രൂപയിലധികം വിലവരുന്ന സ്വർണ്ണം കണ്ടെടുത്തത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്ന് പൊലീസ് സ്വർണ്ണം പിടികൂടിയത് വലിയ ചർച്ചയായിട്ടുണ്ട്. തുടർന്ന് പൊലീസ് പിടികൂടിയ ഈ കേസ് കൂടുതൽ അന്വേഷണങ്ങൾക്കായി പ്രിവന്റീവ് കസ്റ്റംസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368535/drug-smuggler-from-meghalaya-in-post-office-parcel-hiding-under-the-protection-of-dogs-finally-caught-new)