---
title: "'പിടി വീഴില്ലെന്നു ഉറപ്പ് നൽകി, വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'; കസ്റ്റംസിനെതിരെ കരിപ്പൂരിൽ സ്വർണ്ണവുമായി പിടിയിലായ പ്രതിയുടെ മൊഴി"
english_title: "Gold seized from Karipur airport, accused's statement against customs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368528/gold-seized-from-karipur-airport-accuseds-statement-against-customs"
published_at: "2026-06-26T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d11a50934b_karippur.jpg"
keywords: ["Latest News", "Gold Seized", "Karipur Airport Gold Case", "Customs"]
---

# 'പിടി വീഴില്ലെന്നു ഉറപ്പ് നൽകി, വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'; കസ്റ്റംസിനെതിരെ കരിപ്പൂരിൽ സ്വർണ്ണവുമായി പിടിയിലായ പ്രതിയുടെ മൊഴി

> **Lead Summary:** **മലപ്പുറം: **കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‍ലമാണ് മൊഴി നൽകിയത്.

## Article Content

**മലപ്പുറം: **കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‍ലമാണ് മൊഴി നൽകിയത്.

വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്നു സ്വർണം കൊടുത്തു വിട്ടവർ പറഞ്ഞിരുന്നതായി അസ്‌ലം പൊലീസിന് മൊഴി നൽകി. കസ്റ്റംസിന്റെ പിടി വീഴില്ലെന്നു ഇവർ ഉറപ്പ് നൽകിയിരുന്നതായും അസ്‌ലം പൊലീസിനോട് പറഞ്ഞു. 

ദുബായില്‍ നിന്ന് ‘ഫ്ലൈ നാസ്’ വിമാനത്തില്‍ കരിപ്പൂരിലെത്തി ലഗേജിനുള്ളില്‍ കരുതിയിരുന്ന എമർജൻസി വിളക്കിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വർണ്ണ ബിസ്ക്കറ്റുകള്‍. 1165 ഗ്രാം ഭാരമുള്ള സ്വർണ്ണമാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്. 

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.

ഇന്നലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അസ്‌ലമിൽ നിന്നും ഒരു കിലോയിലധികം സ്വർണം പിടികൂടിയത്. മലപ്പുറം എസ്പിക്ക് കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡായിരുന്നു സ്വർണം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അസ്‍ലം കസ്റ്റംസിനെതിരെ ഞെട്ടിക്കുന്ന മൊഴി നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368528/gold-seized-from-karipur-airport-accuseds-statement-against-customs)