---
title: "വീര്യം കുറഞ്ഞ മദ്യം: ഫയൽ വളരെ വേഗം നീങ്ങി, യുഡിഎഫ് ഡീൽ മൂടിവെക്കാൻ എൽഡിഎഫിനെതിരെ  കള്ള പ്രചാരണം നടത്തുന്നു ' -എം.വി ഗോവിന്ദൻ"
english_title: "Low-strength liquor: File moved too quickly, 'false propaganda to cover up UDF deal' - M.V. Govindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368523/low-strength-liquor-file-moved-too-quickly-false-propaganda-to-cover-up-udf-deal-mv-govindan-"
published_at: "2026-06-26T12:07:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fdf5bc2f19_MV_Govindan.jpg"
keywords: ["Low-alcohol liquor", "LDF government", "CPM state secretary", "M.V. Govindan", "UDF"]
---

# വീര്യം കുറഞ്ഞ മദ്യം: ഫയൽ വളരെ വേഗം നീങ്ങി, യുഡിഎഫ് ഡീൽ മൂടിവെക്കാൻ എൽഡിഎഫിനെതിരെ  കള്ള പ്രചാരണം നടത്തുന്നു ' -എം.വി ഗോവിന്ദൻ

> **Lead Summary:** **ന്യൂഡൽഹി: **വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ടോ, നികുതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടോ എൽഡിഎഫ് സർക്കാർ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

## Article Content

**ന്യൂഡൽഹി: **വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ടോ, നികുതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടോ എൽഡിഎഫ് സർക്കാർ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

എന്താണ് വീര്യം കുറഞ്ഞ മദ്യം എന്ന് കൃത്യമായി നിർവ്വചിക്കണം എന്ന് പറഞ്ഞാണ് ഫയൽ താഴേക്ക് വിട്ടത്. വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കണം എന്ന് തന്നെയാണ് എൽഡിഎഫ് നിലപാട്. മദ്യ കമ്പനിയമായുള്ള യുഡിഎഫിന്റെ ഡീൽ മൂടിവെയ്ക്കാനാണ് എൽഡിഎഫിനെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

നിലവിലെ നികുതിയിൽ വലിയ ഇളവ് നൽകുകയാണ് സതീശൻ. 600 കോടിയോളം സംസ്ഥാനത്തിന് നഷ്ടമുണ്ടാകും. ഫയൽ വളരെ വേഗം നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. മദ്യനയത്തിൽ പാർട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനങ്ങൾ നടപ്പിലാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത് കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട് .

കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം, അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയത് . വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല . നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാൻ, കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം . വി.എം.സുധീരന്റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണ്. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368523/low-strength-liquor-file-moved-too-quickly-false-propaganda-to-cover-up-udf-deal-mv-govindan-)