---
title: " മരം ചതിച്ചു ....! ക​ല​ക്​​ട​റേ​റ്റി​ലെ മ​രം ക​ട​പു​ഴ​കി ഓ​ട്ടോ​ക്ക്​ മു​ക​ളി​ൽ വീണ് അപകടം; യാത്രക്കാരിയടക്കം നാലുപേർക്ക് പരിക്ക് "
english_title: "A tree fell on a bus near the Collectorate; four people, including a passenger, were injured."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368518/a-tree-fell-on-a-bus-near-the-collectorate-four-people-including-a-passenger-were-injured"
published_at: "2026-06-26T11:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e1d0901caf_accident.jpg"
keywords: ["Tree fell", "Collectorate", "Autoaccident"]
---

#  മരം ചതിച്ചു ....! ക​ല​ക്​​ട​റേ​റ്റി​ലെ മ​രം ക​ട​പു​ഴ​കി ഓ​ട്ടോ​ക്ക്​ മു​ക​ളി​ൽ വീണ് അപകടം; യാത്രക്കാരിയടക്കം നാലുപേർക്ക് പരിക്ക് 

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴ കലക്ടറേറ്റ് വളപ്പിലെ മരം കടപുഴകി ഓട്ടോക്ക് മുകളിൽ വീണ് അപകടം . നാലുപേർക്ക് പരിക്ക്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ എ.എൻ പുരം തെക്കേ ആറ്റുപുറം സത്യൻ , യാത്രക്കാരിയും റിട്ട. അധ്യാപികയുമായ പഴവീട് സായികൃപയിൽ സരസമ്മ , പരിസരത്ത് നിൽക്കുയായിരുന്ന ആലപ്പുഴ പഴവീട് ചങ്ങൻചിറയിൽ ലത എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**ആലപ്പുഴ: ** ആലപ്പുഴ കലക്ടറേറ്റ് വളപ്പിലെ മരം കടപുഴകി ഓട്ടോക്ക് മുകളിൽ വീണ് അപകടം . നാലുപേർക്ക് പരിക്ക്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ എ.എൻ പുരം തെക്കേ ആറ്റുപുറം സത്യൻ , യാത്രക്കാരിയും റിട്ട. അധ്യാപികയുമായ പഴവീട് സായികൃപയിൽ സരസമ്മ , പരിസരത്ത് നിൽക്കുയായിരുന്ന ആലപ്പുഴ പഴവീട് ചങ്ങൻചിറയിൽ ലത എന്നിവർക്കാണ് പരിക്കേറ്റത്.

തലക്ക് പരിക്കേറ്റ സരസമ്മയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരത്തിനടിയിൽപെട്ട ഓട്ടോയിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ മരച്ചില്ല കൊണ്ടാണ് ട്രഷറി ജീവനക്കാരനായ എസ്.എൽ പുരം അശ്വതിയിൽ രാജേഷിന് (43) പരിക്കേറ്റത്.

ജില്ല ഭരണകൂടവുമായി ചേർന്ന് സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിക്കെത്തിയ സ്കൂൾ വിദ്യാർഥികളടക്കം കോമ്പൗണ്ടിൽ നിൽക്കവേയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368518/a-tree-fell-on-a-bus-near-the-collectorate-four-people-including-a-passenger-were-injured)