---
title: "ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം? വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി"
english_title: "DYFI leader hit by bus during protest; complaint of attempted murder kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368511/dyfi-leader-hit-by-bus-during-protest-complaint-of-attempted-murder-kozhikode-"
published_at: "2026-06-26T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e164f385ef_DYFI.jpg"
keywords: ["Vadakara", "DYFI leader", "Murderattempt", "Complaint", "Madappally College"]
---

# ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം? വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്.

## Article Content

**കോഴിക്കോട് : **വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്.

പരിക്കേറ്റ മൃദുലിനെ വടകര സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വടകര മടപ്പള്ളി കോളേജിന് മുൻപിൽ വച്ചാണ് സംഭവമുണ്ടായത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റാത്തതിൽ ഡിവൈഎഫ്ഐ സമരം നടത്തിയിരുന്നു.

ദേശീയ പാതയുടെ സർവീസ് റോഡിലൂടെ കയറാതെ ബസ്സ് പോകാത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അപകടത്തിനു പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്.

സമരത്തിനിടെ ഇന്നലെ കുട്ടികളെ ബസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബസ്സിടിച്ചത്. തലശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 'ഡിടിഎസ് ക്ലാസിക്' എന്ന ബസ്സാണ് മൃദുലിനെ ഇടിച്ചത്. ഇടിച്ചു വീഴ്ത്തിയ ഉടൻ തന്നെ ബസ്സിലെ ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368511/dyfi-leader-hit-by-bus-during-protest-complaint-of-attempted-murder-kozhikode-)