---
title: "കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്"
english_title: "Eight-year-old seriously injured after being hit by train in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368481/eight-year-old-seriously-injured-after-being-hit-by-train-in-kozhikode"
published_at: "2026-06-26T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5826efbec_train.jpg"
keywords: ["Latest News", "Train Accident", "Kozhikode"]
---

# കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക് . വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിൻ്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

## Article Content

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക് . വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിൻ്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ നമ്പർ 16527 യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ്സ് ആണ് കുട്ടിയെ തട്ടിയത്.

അപകടം നടന്ന ഉടനെ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368481/eight-year-old-seriously-injured-after-being-hit-by-train-in-kozhikode)