---
title: "'കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം, സമ്പൂർണ്ണ മദ്യനിരോധനം ഇപ്പോൾ അസാധ്യം, വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും' - കെ. മുരളീധരൻ"
english_title: "K Muraleedharan responds to controversies regarding sale of low-strength liquor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368478/k-muraleedharan-responds-to-controversies-regarding-sale-of-low-strength-liquor"
published_at: "2026-06-26T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0befad5a4_k_muralidharan.jpg"
keywords: ["Low-alcohol liquor", "Health Minister K. Muralidharan", "Bevco", "K. Karunakaran"]
---

# 'കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം, സമ്പൂർണ്ണ മദ്യനിരോധനം ഇപ്പോൾ അസാധ്യം, വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും' - കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: ** വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. മദ്യനയത്തിൽ പാർട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനങ്ങൾ നടപ്പിലാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: ** വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. മദ്യനയത്തിൽ പാർട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനങ്ങൾ നടപ്പിലാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത് കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട് .

കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം, അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയത് . വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല . നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാൻ, കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം . വി.എം.സുധീരന്റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണ്.  സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368478/k-muraleedharan-responds-to-controversies-regarding-sale-of-low-strength-liquor)