---
title: "മദ്യപിച്ചെത്തിയ വരനെ പന്തലിൽ വെച്ച് 'പടിയടച്ചു പുറത്താക്കി';ഛത്തീസ്ഗഢിൽ ധീര നിലപാടെടുത്ത വധുവിന് പോലീസിന്റെ ബിഗ് സല്യൂട്ട്"
english_title: "The groom arrived drunk, Police honoured the bride who cancelled the wedding in Chhattisgarh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368477/the-groom-arrived-drunk-police-honoured-the-bride-who-cancelled-the-wedding-in-chhattisgarh"
published_at: "2026-06-26T09:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dfd03344cd_Police_honoured_the_bride_who_cancelled_the_wedding_in_Chhattisgarh.jpg"
keywords: ["Latest News", "Chhattisgarh", "Brave Bride", "Chhattisgarh Police"]
---

# മദ്യപിച്ചെത്തിയ വരനെ പന്തലിൽ വെച്ച് 'പടിയടച്ചു പുറത്താക്കി';ഛത്തീസ്ഗഢിൽ ധീര നിലപാടെടുത്ത വധുവിന് പോലീസിന്റെ ബിഗ് സല്യൂട്ട്

> **Lead Summary:** റായ്പൂർ: മദ്യപിച്ച് ലക്കുകെട്ടെത്തിയ വരനുമായുള്ള വിവാഹം വേദിയിൽ വെച്ച് വേണ്ടെന്ന് വെച്ച വധുവിന് പോലീസിന്റെ ആദരം. മദ്യപാനത്തിനെതിരെ മാതൃകാപരമായ നിലപാടെടുത്ത മുസ്കാൻ പ്രധാൻ എന്ന യുവതിയെയാണ് ഛത്തീസ്ഗഢിലെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലാ പോലീസ് സൂപ്രണ്ട് വിജയ് കുമാർ പാണ്ഡെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദരിച്ചത്. ഛത്തീസ്ഗഢിലെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലയിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

റായ്പൂർ: മദ്യപിച്ച് ലക്കുകെട്ടെത്തിയ വരനുമായുള്ള വിവാഹം വേദിയിൽ വെച്ച് വേണ്ടെന്ന് വെച്ച വധുവിന് പോലീസിന്റെ ആദരം. മദ്യപാനത്തിനെതിരെ മാതൃകാപരമായ നിലപാടെടുത്ത മുസ്കാൻ പ്രധാൻ എന്ന യുവതിയെയാണ് ഛത്തീസ്ഗഢിലെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലാ പോലീസ് സൂപ്രണ്ട് വിജയ് കുമാർ പാണ്ഡെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദരിച്ചത്. ഛത്തീസ്ഗഢിലെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലയിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ചാമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോസ്മന്ദ ഗ്രാമവാസിയായ മുസ്കാനും ഖോഖ്ര ഗ്രാമത്തിലെ സന്ത് റാമും (24) തമ്മിലുള്ള വിവാഹം ജൂൺ 23-നായിരുന്നു നിശ്ചയിച്ചിരുന്നത്. വൈകുന്നേരം നാലുമണിയോടെ വധൂഗൃഹത്തിൽ എത്തിയതോടെ വിവാഹചടങ്ങളുകളിലേയ്ക്ക് കടന്നു. എന്നാൽ നേരെ നിൽക്കാൻ കഴിയാത്ത വിധം വരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. വരന്റെ മദ്യപാനം ശ്രദ്ധയിൽപ്പെ‌ട്ട വവധു മുസ്കാൻ വിവാഹത്തിൽ നിന്നും പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

വധുവിന്റെ തീരുമാനത്തോടെ ഇരു കുടുംബങ്ങളും അതിഥികളും തമ്മിൽ തർക്കമുണ്ടായി, കയ്യാങ്കളിയിലേയ്ക്കും നീണ്ടു. തുടർന്ന് പൊലീസ് എത്തിയാണ് രം​ഗം ശാന്തമാക്കിയത്. വിവാഹ നിശ്ചയത്തിന് വന്നപ്പോഴും സന്ത് റാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും, അന്ന് താൻ ഇയാൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നതായും മുസ്കാൻ പറഞ്ഞു. ഇനി മദ്യപിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും അത് പാലിക്കാത്ത ആൾക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് വധു ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. ഈ തീരുമാനത്തെയാണ് പൊലീസ് ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368477/the-groom-arrived-drunk-police-honoured-the-bride-who-cancelled-the-wedding-in-chhattisgarh)