---
title: "'മദ്യനയത്തിൽ കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ല, എൽഡിഎഫ് ഭരണകാലമല്ല ഇപ്പോഴെന്ന്' മന്ത്രി എ.പി. അനിൽകുമാർ"
english_title: "Liquor policy: Minister AP Anilkumar says no decision will be taken without consultation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368473/liquor-policy-minister-ap-anilkumar-says-no-decision-will-be-taken-without-consultation-"
published_at: "2026-06-26T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3df7aa1acbf_ANILKUMAR.jpg"
keywords: ["Liquor Policy", "Minister A.P. Anilkumar", "LDF"]
---

# 'മദ്യനയത്തിൽ കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ല, എൽഡിഎഫ് ഭരണകാലമല്ല ഇപ്പോഴെന്ന്' മന്ത്രി എ.പി. അനിൽകുമാർ

> **Lead Summary:** **കോഴിക്കോട്: ** വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കി റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ.

## Article Content

**കോഴിക്കോട്: ** വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കി റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ.

മദ്യനയത്തിൽ കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. എൽഡിഎഫ് ഭരണകാലത്തേതുപോലെ ഒരാളിൽ മാത്രം കേന്ദ്രീകരിച്ചല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും നയപരമായ കാര്യങ്ങൾ മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം തെറ്റാണെന്ന് തോന്നിയാൽ തിരുത്തുമെന്നും മന്ത്രി അനിൽകുമാർ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ സാധ്യതയില്ല. ധനബില്ലിൽ നികുതി ഘടന തുടർന്നേക്കുമെന്നാണ് വിവരം. ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.

പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368473/liquor-policy-minister-ap-anilkumar-says-no-decision-will-be-taken-without-consultation-)