---
title: "മാട്രിമോണി വഴി വലവിരിക്കും, കുടുംബവുമായി അടുത്ത് ലക്ഷങ്ങൾ തട്ടും! ഒടുവിൽ പത്രത്തിലെ ചിത്രത്തിൽ കുടുങ്ങി; പ്രതി പിടിയിൽ"
english_title: "Man arrested for duping lakhs by promising jobs abroad and marriage through matrimony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368468/man-arrested-for-duping-lakhs-by-promising-jobs-abroad-and-marriage-through-matrimony"
published_at: "2026-06-26T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3df4b1b477b_alappuzha.jpg"
keywords: ["Latest News", "Matrimonial Fraud", "Job Scam", "Alappuzha", "Mannar", "Police"]
---

# മാട്രിമോണി വഴി വലവിരിക്കും, കുടുംബവുമായി അടുത്ത് ലക്ഷങ്ങൾ തട്ടും! ഒടുവിൽ പത്രത്തിലെ ചിത്രത്തിൽ കുടുങ്ങി; പ്രതി പിടിയിൽ

> **Lead Summary:** **ആലപ്പുഴ : **വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും മാട്രിമോണി വഴി വിവാഹവാഗ്ദാനം നൽകിയും നിരവധി പേരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി പി കെ സലീമിനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ആലപ്പുഴ : **വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും മാട്രിമോണി വഴി വിവാഹവാഗ്ദാനം നൽകിയും നിരവധി പേരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി പി കെ സലീമിനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

2025ൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഇയാളെ ചെങ്ങന്നൂർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്രമാധ്യമങ്ങളിലൂടെ ഈ വാർത്തയും പ്രതിയുടെ ചിത്രവും ശ്രദ്ധയിൽപ്പെട്ട മാന്നാർ സ്വദേശികളായ രണ്ടുപേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

മാട്രിമോണിയിൽ വരനെ തേടിയുള്ള പരസ്യങ്ങളിൽനിന്ന് യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് അവരുമായി ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് കുടുംബവുമായി അടുപ്പമുണ്ടാക്കി വിശ്വാസം നേടിയെടുക്കുകയുമാണ് ഇയാളുടെ രീതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368468/man-arrested-for-duping-lakhs-by-promising-jobs-abroad-and-marriage-through-matrimony)