---
title: "തലശ്ശേരിയിൽ മദ്രസ വിദ്യാർഥിയായ 14-കാരനെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്ന് പരാതി; മുസ്ലിംലീഗ്‌ നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്‌"
english_title: "Complaint alleging sexual assault of a 14-year-old madrasa student in Thalassery POCSO case filed against Muslim League leader and teacher"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368460/complaint-alleging-sexual-assault-of-a-14-year-old-madrasa-student-in-thalassery-pocso-case-filed-against-muslim-league-leader-and-teacher"
published_at: "2026-06-26T08:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3deda914cf6_pocso_case.jpg"
keywords: ["Latest News", "Pocso Case", "Complaint", "Police Case", "Thalassery"]
---

# തലശ്ശേരിയിൽ മദ്രസ വിദ്യാർഥിയായ 14-കാരനെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്ന് പരാതി; മുസ്ലിംലീഗ്‌ നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്‌

> **Lead Summary:** തലശ്ശേരി : മദ്രസ വിദ്യാർഥിയായ പതിനാലുകാരനെ പീഡിപ്പിച്ച മുസ്ലിംലീഗ്‌ നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്‌. സുന്നി മഹല്ല് ഫെഡറേഷൻ (എസ്എംഎഫ്) മുൻ ജില്ലാ പ്രസിഡന്റും മുസ്ലിംലീഗ്‌ നേതാവുമായ അഹമ്മദ്‌ തേർളായിക്കെതിരെയാണ് തലശേരി പൊലീസ്‌ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്‌.

## Article Content

തലശ്ശേരി : മദ്രസ വിദ്യാർഥിയായ പതിനാലുകാരനെ പീഡിപ്പിച്ച മുസ്ലിംലീഗ്‌ നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്‌. സുന്നി മഹല്ല് ഫെഡറേഷൻ (എസ്എംഎഫ്) മുൻ ജില്ലാ പ്രസിഡന്റും മുസ്ലിംലീഗ്‌ നേതാവുമായ അഹമ്മദ്‌ തേർളായിക്കെതിരെയാണ് തലശേരി പൊലീസ്‌ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്‌.

തലശ്ശേരിക്കടുത്തെ ദർസിൽവച്ച് ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്നാണ് പരാതി. ശിശുക്ഷേമസമിതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 16നാണ് പൊലീസ് കേസ് രജിസ്റ്റർചെയ്തത്.

ജുമാ മസ്‌ജിദിൽ താമസിച്ച്‌ മദ്രസ പഠനം നടത്തിയ വിദ്യാർഥിയാണ്‌ പീഡിപ്പിക്കപ്പെട്ടത്‌. അഹമ്മദ് തേർളായി ഒളിവിലാണ്. നേരത്തേ, സമാനരീതിയിലുള്ള ആക്ഷേപത്തെത്തുടർന്നാണ്‌ ഇയാളെ എസ്എംഎഫ് ജില്ലാ പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറ്റിയത്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368460/complaint-alleging-sexual-assault-of-a-14-year-old-madrasa-student-in-thalassery-pocso-case-filed-against-muslim-league-leader-and-teacher)