---
title: "മനസാക്ഷി മരവിച്ചോ....? കുടുംബവഴക്കിന് പിന്നാലെ ആറുമാസം ഗർഭിണിയായ ഭാര്യയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്, പ്രതി ഒളിവിൽ"
english_title: "Husband drowns six month pregnant wife in bucket of water after family dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368449/husband-drowns-six-month-pregnant-wife-in-bucket-of-water-after-family-dispute"
published_at: "2026-06-26T06:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dd13f9fed4_crime.jpg"
keywords: ["Latest News", "Crime", "Pregnant Wife", "Police Case"]
---

# മനസാക്ഷി മരവിച്ചോ....? കുടുംബവഴക്കിന് പിന്നാലെ ആറുമാസം ഗർഭിണിയായ ഭാര്യയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്, പ്രതി ഒളിവിൽ

> **Lead Summary:** ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്. പഞ്ച്ശീൽ കോളനിയിൽ വ്യാഴാഴ്ചയാണ് സംഭവം. ആറുമാസം ഗർഭിണിയായിരുന്ന നേഹ കുമാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അമിത് ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്. പഞ്ച്ശീൽ കോളനിയിൽ വ്യാഴാഴ്ചയാണ് സംഭവം. ആറുമാസം ഗർഭിണിയായിരുന്ന നേഹ കുമാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അമിത് ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ബിഹാറിലെ മുസാഫർപുർ സ്വദേശിയായ നേഹയും ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയായ അമിതും കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിവാഹിതരായത്. അടുത്തിടെ ഇവർ പഞ്ച്ശീലിലേക്ക് താമസം മാറിയിരുന്നു.

വ്യാഴാഴ്ച രാവിലെ നേഹയും അമിതും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ അമിത് നേഹയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് അമിത് അമ്മാവനെ വിളിച്ചറിയിച്ചു. ഇയാളാണ് പൊലീസിനെ അറിയിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും നേഹയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നതായി നേഹയുടെയും അമിതിന്റെയും ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അമിതിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368449/husband-drowns-six-month-pregnant-wife-in-bucket-of-water-after-family-dispute)