---
title: "കണ്ണീരൊപ്പാൻ ...... ഖത്തറിൽ മരിച്ച അർജുന്റെ വീട്ടിൽ രാത്രി എംഎൽഎ എത്തി; മൃതദേഹം രാവിലെ എത്തും"
english_title: "MLA arrives at night to console family of Arjun who died in Qatar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368440/mla-arrives-at-night-to-console-family-of-arjun-who-died-in-qatar"
published_at: "2026-06-25T22:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d6518cbbd9_ARJUN_DEATH.jpg"
keywords: ["Latest News", "Explosion at Qatar Gas Factory", "Arjun Death", "KM Abhijith MLA"]
---

# കണ്ണീരൊപ്പാൻ ...... ഖത്തറിൽ മരിച്ച അർജുന്റെ വീട്ടിൽ രാത്രി എംഎൽഎ എത്തി; മൃതദേഹം രാവിലെ എത്തും

> **Lead Summary:** കോഴിക്കോട് : ഖത്തറിൽ ഫാക്റ്ററിയിൽ ഉണ്ടായ സ്പോടനത്തിൽ മരിച്ച തൂണേരി സ്വദേശി അർജുന്റെ വീട്ടിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇന്ന് രാത്രി കെ എം അഭിജിത്ത് എംഎൽഎ എത്തി. നാളെ രാവിലെ ആറുമണിക്ക് വീട്ടിൽ എത്തുന്ന മൃതദേഹം പൊതു ദർശനത്തിന് വെക്കും.

## Article Content

കോഴിക്കോട് : ഖത്തറിൽ ഫാക്റ്ററിയിൽ ഉണ്ടായ സ്പോടനത്തിൽ മരിച്ച തൂണേരി സ്വദേശി അർജുന്റെ വീട്ടിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇന്ന് രാത്രി കെ എം അഭിജിത്ത് എംഎൽഎ എത്തി. നാളെ രാവിലെ ആറുമണിക്ക് വീട്ടിൽ എത്തുന്ന മൃതദേഹം പൊതു ദർശനത്തിന് വെക്കും.

പ്രവാസലോകത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ അർജുന്റെ അകാല വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

ഏതാണ്ട് ഒരു വർഷവും അഞ്ചു മാസവും മുൻപായിരുന്നു അർജുന്റെയും അതുല്യയുടെയും വിവാഹം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഫാക്ടറിയിലെ അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു.

ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്.

ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368440/mla-arrives-at-night-to-console-family-of-arjun-who-died-in-qatar)