---
title: " കോഴിക്കോട് കെഎസ്ആർടിസി ബസിന് യാത്രാമധ്യേ തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി"
english_title: "ksrtc bus fire kozhikode "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368431/ksrtc-bus-fire-kozhikode."
published_at: "2026-06-25T21:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d56a41ee4a_BUS_FIRE.jpg"
keywords: ["Latest News", "KSRTC Bus Fire", "Kozhikode"]
---

#  കോഴിക്കോട് കെഎസ്ആർടിസി ബസിന് യാത്രാമധ്യേ തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസിന് യാത്രാമധ്യേ തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 6:45 ഓടെയാണ് സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന താമരശ്ശേരി ഡിപ്പോയിലെ ആർഎഎകെ 245 നമ്പർ ബസിന് എരഞ്ഞിപ്പാലത്തു വച്ചാണ് തീപിടിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസിന് യാത്രാമധ്യേ തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 6:45 ഓടെയാണ് സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന താമരശ്ശേരി ഡിപ്പോയിലെ ആർഎഎകെ 245 നമ്പർ ബസിന് എരഞ്ഞിപ്പാലത്തു വച്ചാണ് തീപിടിച്ചത്.

സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസിൻ്റെ സ്‌റ്റിയറിംഗ് ഭാഗത്തുനിന്ന് പ്ലാസ്‌റ്റിക്‌ കത്തുന്ന മണം ശ്രദ്ധയിൽപെട്ട ഉടനെ ഡ്രൈവർ ബസിൽ ഉണ്ടായിരുന്ന തീ കെടുത്തുന്ന വാതകം അടിക്കുകയായിരുന്നു. അതിനാൽ തീ പടർന്നില്ല.

ഈ സമയം ബസ്സിൽ ഉണ്ടായിരുന്ന അൻപതോളം യാത്രക്കാരെ വനിത കണ്ടക്ടർ ഇടപെട്ടു പുറത്തേക്ക് ഇറക്കിയിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ബസ് റോഡിൽ നിന്ന് വശത്തേക്ക് തള്ളി മാറ്റിയിട്ടു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368431/ksrtc-bus-fire-kozhikode.)