---
title: "മാസപ്പടി കേസില്‍ വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി, വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും"
english_title: "masappadi case ed questions veena t for second time issues fresh summons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368429/masappadi-case-ed-questions-veena-t-for-second-time-issues-fresh-summons"
published_at: "2026-06-25T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f029644f6_eena.jpg"
keywords: ["Latest News", "CMRL Exalogic", "Masappadi Case", "Veena T", "Enforcement Directorate"]
---

# മാസപ്പടി കേസില്‍ വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി, വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും

> **Lead Summary:** കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ടിയെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു. 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്.

## Article Content

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ടിയെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു. 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്.

എസ്എഫ്ഐഒ രേഖകൾ കോടതിയിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. വീണയെ വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും. ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368429/masappadi-case-ed-questions-veena-t-for-second-time-issues-fresh-summons)