---
title: "മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly man who went missing a few days ago found dead in Chakkitappa, Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368415/elderly-man-who-went-missing-a-few-days-ago-found-dead-in-chakkitappa-perambra"
published_at: "2026-06-25T19:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d330e0bc73_Chakkitapara.jpg"
keywords: ["Latest News", "Suicide Case", "Perambra", "Chakitapara", "Deadbody Found", "Missing Case"]
---

# മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിത്തോട് ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ് വീടിന് സമീപത്തെ വനമേഖലയിലെ പുഴക്കരയിലുള്ള മരച്ചുവട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

## Article Content

**കോഴിക്കോട്: **പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിത്തോട് ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ് വീടിന് സമീപത്തെ വനമേഖലയിലെ പുഴക്കരയിലുള്ള മരച്ചുവട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി ഇയാളെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രദേശത്തെ പുഴയിലും വനത്തിലും വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ, പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് മൃതദേഹം അഴുകിയതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ വീണ്ടും പുഴക്കരയിൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്. തുടർന്നാണ് ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്താനായത്.

വിവരമറിഞ്ഞ് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368415/elderly-man-who-went-missing-a-few-days-ago-found-dead-in-chakkitappa-perambra)