---
title: "തലയും ഉടലും വേർപെട്ട നിലയിൽ; കോഴിക്കോട് ചേമഞ്ചേരിയിൽ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ചു "
english_title: "Unknown man dies after being hit by train in Chemancherry, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368410/unknown-man-dies-after-being-hit-by-train-in-chemancherry-kozhikode"
published_at: "2026-06-25T18:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d2b255d966_chemancheri.jpg"
keywords: ["Latest News", "Train Accident", "Chemancherry", "Kozhikode"]
---

# തലയും ഉടലും വേർപെട്ട നിലയിൽ; കോഴിക്കോട് ചേമഞ്ചേരിയിൽ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ചു 

> **Lead Summary:** **കോഴിക്കോട് : **കൊയിലാണ്ടി ചേമഞ്ചേരിയിൽ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.

## Article Content

**കോഴിക്കോട് : **കൊയിലാണ്ടി ചേമഞ്ചേരിയിൽ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.

ഏകദേശം നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെയാണ് മൃതദേഹം. ട്രെയിനിടിച്ചതിനെ തുടർന്ന് തലയും ഉടലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368410/unknown-man-dies-after-being-hit-by-train-in-chemancherry-kozhikode)