---
title: "വിളക്കിൽ സ്വർണബാറ്ററി ആവുംല്ലേ...! കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാംപില്‍ ഒളിപ്പിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ "
english_title: "attempt to smuggle gold at Karipur airport, Malappuram native arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368393/attempt-to-smuggle-gold-at-karipur-airport-malappuram-native-arrested"
published_at: "2026-06-25T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d11a50934b_karippur.jpg"
keywords: ["Latest News", "Gold Smuggling", "Karipur Airport", "Malappuram"]
---

# വിളക്കിൽ സ്വർണബാറ്ററി ആവുംല്ലേ...! കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാംപില്‍ ഒളിപ്പിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ 

> **Lead Summary:** **മലപ്പുറം: ** കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണകടത്താൻ ശ്രമം. വിമാനത്താവളത്തിലെ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടികൂടി.

## Article Content

**മലപ്പുറം: ** കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണകടത്താൻ ശ്രമം. വിമാനത്താവളത്തിലെ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടികൂടി.

ദുബായില്‍ നിന്ന് ‘ഫ്ലൈ നാസ്’ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ നീലക്കുഴിയില്‍ അസ്ലം (40) ആണ് പിടിയിലായത്. ലഗേജിനുള്ളില്‍ കരുതിയിരുന്ന എമർജൻസി വിളക്കിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വർണ്ണ ബിസ്ക്കറ്റുകള്‍.

1165 ഗ്രാം ഭാരമുള്ള സ്വർണ്ണമാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ വിമാനത്താവളത്തിലെത്തിയ ഇയാളെ പോലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. പ്രതിയെയും പിടിച്ചെടുത്ത സ്വർണ്ണത്തെയും തുടർനടപടികള്‍ക്കായി പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368393/attempt-to-smuggle-gold-at-karipur-airport-malappuram-native-arrested)