---
title: "വിവാഹം മുടക്കാൻ ചിത്രങ്ങൾ അയച്ചു; മൂന്നംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ"
english_title: "T. Narasipura Mass Death, Suicide, Young Man Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368390/t-narasipura-mass-death-suicide-young-man-arrested"
published_at: "2026-06-25T16:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a229b6e21ede_ARESTED.jpg"
keywords: ["Latest News", "Mass Suicide", "Crime", "T Narasipura"]
---

# വിവാഹം മുടക്കാൻ ചിത്രങ്ങൾ അയച്ചു; മൂന്നംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** മൈ​സൂ​രു: ഹാലെ കെമ്പയ്യാനഹുണ്ടി ഗ്രാമത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം അകത്തുചെന്ന് മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേ ഗ്രാമവാസിയായ സി.എം. ഉല്ലാസ് ഗൗഡ ആണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പിടിയിലായത്.

## Article Content

മൈ​സൂ​രു: ഹാലെ കെമ്പയ്യാനഹുണ്ടി ഗ്രാമത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം അകത്തുചെന്ന് മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേ ഗ്രാമവാസിയായ സി.എം. ഉല്ലാസ് ഗൗഡ ആണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പിടിയിലായത്.

കെ​മ്പ​യ്യ​ന​ഹു​ണ്ടി മെ​യി​ൻ റോ​ഡി​ൽ പു​തു​താ​യി പ​ണി​ത വീ​ട്ടി​ലാ​ണ് വി. ​ശി​വ​ണ്ണ (54), ഭാ​ര്യ നാ​ഗ​ര​ത്ന (44), മ​ക​ൾ ര​ക്ഷി​ത (22) എ​ന്നി​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ നി​ന്നാ​ണ് ഉ​ല്ലാ​സാ​ണ് കൂ​ട്ട മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തെ​ന്ന് ഡി​വൈ.​എ​സ്.​പി ധ​ർ​മ്മേ​ന്ദ്ര പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ല്ലാ​സ് ര​ക്ഷി​ത​യെ ശ​ല്യം ചെ​യ്തി​രു​ന്നു. വ്യാ​ഴാ​ഴ്ച മ​റ്റൊ​രു യു​വാ​വു​മാ​യു​ള്ള ര​ക്ഷി​ത​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​താ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷി​ത​യും താ​നും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ​ക​ൾ ഉ​ല്ലാ​സ് പ്ര​തി​ശ്രു​ത വ​ര​ന് അ​യ​ച്ചു​കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​വാ​ഹം മു​ട​ങ്ങി. ഇ​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ഹെ​തു​വെ​ന്ന് ഡി​വൈ.​എ​സ്.​പി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368390/t-narasipura-mass-death-suicide-young-man-arrested)