---
title: "'ഗ്രാസിയാസ് യാദിൽ!'; മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ് മെസ്സി"
english_title: "Messi thanks Malayali fan for birthday wishes in Spanish"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368388/messi-thanks-malayali-fan-for-birthday-wishes-in-spanish"
published_at: "2026-06-25T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d0d7099019_QWERTYU.jpg"
keywords: ["Latest News", "Kodungallur", "Messi Thanks Malayali Fan", "Birthday Wishes"]
---

# 'ഗ്രാസിയാസ് യാദിൽ!'; മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ് മെസ്സി

> **Lead Summary:** **കൊടുങ്ങല്ലൂർ:[ **[ ]തന്റെ പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്ന മലയാളി ആരാധകനെ തേടി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സ്നേഹസന്ദേശം. കൊടുങ്ങല്ലൂർ സ്വദേശിയായ യാദിൽ എം. ഇഖ്ബാലിന്റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ മെസ്സി നേരിട്ട് നന്ദി അറിയിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

## Article Content

**കൊടുങ്ങല്ലൂർ:[ **[ ]തന്റെ പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്ന മലയാളി ആരാധകനെ തേടി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സ്നേഹസന്ദേശം. കൊടുങ്ങല്ലൂർ സ്വദേശിയായ യാദിൽ എം. ഇഖ്ബാലിന്റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ മെസ്സി നേരിട്ട് നന്ദി അറിയിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

'Gracias Yadil!' (നന്ദി യാദിൽ) എന്ന് സ്പാനിഷ് ഭാഷയിൽ മെസ്സി കമന്റ് ചെയ്തതോടെ യാദിലിന്റെ പോസ്റ്റ് തരംഗമായി മാറി. ആറരലക്ഷത്തിലധികം പേരാണ് ഈ കമന്റ് ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്.

അർജന്റീനയുടെ ജഴ്‌സിയണിഞ്ഞ് മലയാളത്തിൽ പിറന്നാൾ ആശംസകൾ അറിയിക്കുന്ന വീഡിയോയാണ് യാദിൽ പങ്കുവെച്ചത്. താൻ മെസ്സിയുടെ വലിയ ആരാധകനാണെന്നും, കൊടുങ്ങല്ലൂരിൽ വരച്ച മെസ്സിയുടെ കൂറ്റൻ മ്യൂറൽ ചിത്രവും താരം ലോകകപ്പ് നേടിയ ശേഷം നിർമിച്ച പ്രതിമയും ഉൾപ്പെടുത്തിയാണ് യാദിൽ വീഡിയോ തയ്യാറാക്കിയത്. തന്റെ ആഡംബരക്കാറായ ഡിഫൻഡറിൽ മെസ്സിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ടെന്നും യാദിൽ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

'എന്റെ പരിശ്രമങ്ങൾ ഒരിക്കൽ ലിയോ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു' എന്ന് യാദിൽ പറഞ്ഞിരുന്നെങ്കിലും, അത് ഇത്ര വേഗത്തിൽ യാഥാർത്ഥ്യമാകുമെന്ന് ഈ ആരാധകൻ കരുതിയിരുന്നില്ല.

മെസ്സിയുടെ കമന്റ് എത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ യാദിലിന്റെ അക്കൗണ്ടിലേക്ക് ഒഴുകുകയാണ്. ഒരു സൂപ്പർതാരത്തിന്റെ സ്നേഹപൂർവ്വമായ ഈ മറുപടി ഫുട്ബോൾ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368388/messi-thanks-malayali-fan-for-birthday-wishes-in-spanish)