---
title: "'ഞാൻ ജനങ്ങളുടെ ഹൃദയത്തിലുണ്ട്'; അച്ഛനെവിടെയെന്ന മുഖ്യമന്ത്രി വിജയ്‍യുടെ പരിഹാസത്തിന് മറുപടിയുമായി സ്റ്റാലിൻ"
english_title: "Stalin responds to Chief Minister Vijay's taunt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368379/stalin-responds-to-chief-minister-vijays-taunt"
published_at: "2026-06-25T16:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d095210581_SDFGHJKLSDFGHSDF.jpg"
keywords: ["Latest News", "Chennai", "Chief Minister Vijay", "Stalin Responds"]
---

# 'ഞാൻ ജനങ്ങളുടെ ഹൃദയത്തിലുണ്ട്'; അച്ഛനെവിടെയെന്ന മുഖ്യമന്ത്രി വിജയ്‍യുടെ പരിഹാസത്തിന് മറുപടിയുമായി സ്റ്റാലിൻ

> **Lead Summary:** **ചെന്നൈ: [**തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‍യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള വാക്പോര് മുറുകുന്നു. നിയമസഭയിൽ ഉദയനിധിയോട് 'നിന്റെ അച്ഛനെവിടെ?' എന്ന് മുഖ്യമന്ത്രി വിജയ് പരിഹാസരൂപേണ ചോദിച്ചതാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം.കെ. സ്റ്റാലിനെ ഉന്നമിട്ടായിരുന്നു വിജയ്‍യുടെ പരാമർശം.

## Article Content

**ചെന്നൈ: [**തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‍യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള വാക്പോര് മുറുകുന്നു. നിയമസഭയിൽ ഉദയനിധിയോട് 'നിന്റെ അച്ഛനെവിടെ?' എന്ന് മുഖ്യമന്ത്രി വിജയ് പരിഹാസരൂപേണ ചോദിച്ചതാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം.കെ. സ്റ്റാലിനെ ഉന്നമിട്ടായിരുന്നു വിജയ്‍യുടെ പരാമർശം.

വിജ്‍യയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് മറുപടിയായി, താൻ നിയമസഭയിൽ ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലാണെന്നും ജനം തന്നെ തിരയുന്നിടത്ത് താൻ ഉണ്ടാകുമെന്നും സ്റ്റാലിൻ പ്രതികരിച്ചു.

വിജയ്‍യുടെ പരാമർശം മുഖ്യമന്ത്രി പദവിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ വിസികെ തലവൻ തോൽ തിരുമാവളവൻ വിമർശിച്ചു. സഭയുടെ മര്യാദകൾ കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, ഉദയനിധി സ്റ്റാലിൻ എക്സിൽ പങ്കുവെച്ച കുറിപ്പ് വിവാദത്തെ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രി വിജയ്‍യുടെ കുടുംബജീവിതത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള ഉദയനിധിയുടെ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതിനിടെ, സ്റ്റാലിനെ നിയമസഭയിലേക്ക് തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡിഎംകെ. ഒഴിവുള്ള ആറ് നിയമസഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ സ്റ്റാലിൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

മുതിർന്ന ഡിഎംകെ നേതാവ് കെ.എൻ. നെഹ്‌റു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് എഐഎഡിഎംകെ എംഎൽഎമാരുടെ രാജിയും വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് സീറ്റും ചേർന്നാണ് നിലവിൽ നിയമസഭയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368379/stalin-responds-to-chief-minister-vijays-taunt)