---
title: "നേതാവ് കൊള്ളാലോ..! സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ശാസ്താംകോട്ട പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവായ ജീവനക്കാരൻ കസ്റ്റഡിയിൽ"
english_title: "A young DYFI leader has been arrested for embezzling government funds by transferring them to his mother's account."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368369/a-young-dyfi-leader-has-been-arrested-for-embezzling-government-funds-by-transferring-them-to-his-mothers-account-"
published_at: "2026-06-25T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d0377e6a1d_arrest.jpg"
keywords: ["Government Fund", "DYFI Leader", "Temporary Employee", "Kollam Sasthamkotta Panchayat"]
---

# നേതാവ് കൊള്ളാലോ..! സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ശാസ്താംകോട്ട പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവായ ജീവനക്കാരൻ കസ്റ്റഡിയിൽ

> **Lead Summary:** **കൊല്ലം: **സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് താൽക്കാലിക ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവുമായ യുവാവ് പിടിയിൽ.

## Article Content

**കൊല്ലം: **സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് താൽക്കാലിക ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവുമായ യുവാവ് പിടിയിൽ.

കൊല്ലം ശാസ്താംകോട്ട പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന എബിൻ കെ.ഷിബുവാണ് ഫണ്ട് മാറ്റിയത്. 20 ലക്ഷം രൂപയിലധികം എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. ഡിവൈഎഫ്ഐ കുന്നത്തൂർ മേഖല സെക്രട്ടറിയാണ് എബിൻ.

കേന്ദ്ര സർക്കാർ നൽകുന്ന പിഎഫ്സി ​ഗ്രാന്റ് തുകയടക്കമുള്ളവയാണ് എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഏഴ് വർഷമായി എബിൻ ശാസ്താംകോട്ട പഞ്ചായത്തിൽ ജോലി ചെയ്യുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എബിനെ കസ്റ്റഡിയിലെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368369/a-young-dyfi-leader-has-been-arrested-for-embezzling-government-funds-by-transferring-them-to-his-mothers-account-)