---
title: "കയറ്റത്തിനിടെ ചതിച്ചത് ബ്രേക്ക്, നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ടിപ്പർ; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Accident in Kodancherry, Kozhikode, when a tipper lorry lost control and fell off the road into a ravine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368363/accident-in-kodancherry-kozhikode-when-a-tipper-lorry-lost-control-and-fell-off-the-road-into-a-ravine"
published_at: "2026-06-25T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cff2dbb7ad_tpper.jpg"
keywords: ["Latest News", "Kodancherry Accident", "Tipper Lorry"]
---

# കയറ്റത്തിനിടെ ചതിച്ചത് ബ്രേക്ക്, നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ടിപ്പർ; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കോടഞ്ചേരിയിൽ ബ്രേക്ക് നഷ്ടപ്പെട്ട ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കോടഞ്ചേരിയിൽ ബ്രേക്ക് നഷ്ടപ്പെട്ട ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം.

കോടഞ്ചേരി ചെമ്പുകടവിൽ കയറ്റം കയറുന്നതിനിടെ വാഹനം പുറകോട്ട് ഉരുളുകയും, ബ്രേക്ക് കിട്ടാതെ വരികയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണം വിട്ട ലോറി റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. വലിയൊരു അപകടമാണ് ഉണ്ടായതെങ്കിലും ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് പോലീസും മറ്റ് അധികൃതരും എത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368363/accident-in-kodancherry-kozhikode-when-a-tipper-lorry-lost-control-and-fell-off-the-road-into-a-ravine)