---
title: "'കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഞാൻ യോഗ്യൻ'; ഹൈക്കമാന്‍റിനെ ഇക്കാര്യം അറിയിക്കുമെന്ന് ജോസഫ് വാഴക്കൻ"
english_title: "joseph vazhakkan claims the post of kpcc president"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368355/joseph-vazhakkan-claims-the-post-of-kpcc-president"
published_at: "2026-06-25T15:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cfa44e200f_joseph_vazhakkan.jpg"
keywords: ["Latest News", "joseph Vazhakkan", "KPCC President", "UDF"]
---

# 'കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഞാൻ യോഗ്യൻ'; ഹൈക്കമാന്‍റിനെ ഇക്കാര്യം അറിയിക്കുമെന്ന് ജോസഫ് വാഴക്കൻ

> **Lead Summary:** തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച ചർച്ചകൾക്കിടെ ഡൽഹിയിലെത്തി ജോസഫ് വാഴയ്ക്കൻ. കോൺഗ്രസ് ദേശീയ നേതാക്കളുമായി വാഴക്കൻ ചർച്ച നടത്തുമെന്നാണ് വിവരം. കൊടിക്കുന്നേൽ സുരേഷ്, ആന്റോ ആന്റണി എന്നിവരും ഡൽഹിയിലുണ്ട്.

## Article Content

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച ചർച്ചകൾക്കിടെ ഡൽഹിയിലെത്തി ജോസഫ് വാഴയ്ക്കൻ. കോൺഗ്രസ് ദേശീയ നേതാക്കളുമായി വാഴക്കൻ ചർച്ച നടത്തുമെന്നാണ് വിവരം. കൊടിക്കുന്നേൽ സുരേഷ്, ആന്റോ ആന്റണി എന്നിവരും ഡൽഹിയിലുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് ദളിത് പ്രാതിനിധ്യം ആവശ്യമാണെന്നാണ് കൊടിക്കുന്നേൽ സുരേഷിന്റെ വാദം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന കോൺഗ്രസിന് ഒരു മുഴുവൻ സമയ പ്രസിഡന്റിനെയാണ് ആവശ്യമെന്നും താൻ അതിന് യോഗ്യനാണെന്നും ജോസഫ് വാഴയ്ക്കനും പ്രതികരിച്ചു.

വിദേശയാത്ര പൂർത്തിയാക്കി രാഹുൽ ഗാന്ധി മടങ്ങിയെത്തിയതിന് ശേഷമാകും കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകളിലേക്ക് കടക്കുകയെന്നാണ് വിവരം.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നത്. സണ്ണി ജോസഫ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഒരാൾ ഇരട്ട പദവി വഹിക്കുന്നത് ശരിയല്ലെന്നും മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്നുമാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368355/joseph-vazhakkan-claims-the-post-of-kpcc-president)