---
title: "അവധി നൽകുമോ കുട്ടനാട്ടിൽ? എംഎൽഎയുടെ ആവശ്യം പരി​ഗണിക്കാമെന്ന് മൈക്കിൽ മുഖ്യമന്തി; പിന്നാലെ സ്വരം താഴ്ത്തി കൊടുക്കില്ലെന്നും മറുപടി"
english_title: "Chief Minister VD Satheesan rejects Kuttanad MLA Reji Cherian's demand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368351/chief-minister-vd-satheesan-rejects-kuttanad-mla-reji-cherians-demand"
published_at: "2026-06-25T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cf6aaed947_kuttanad_m_la.jpg"
keywords: ["Latest News", "Kerala Chief Minister", "V D Satheesan", "Kuttanad MLA Reji Cherian"]
---

# അവധി നൽകുമോ കുട്ടനാട്ടിൽ? എംഎൽഎയുടെ ആവശ്യം പരി​ഗണിക്കാമെന്ന് മൈക്കിൽ മുഖ്യമന്തി; പിന്നാലെ സ്വരം താഴ്ത്തി കൊടുക്കില്ലെന്നും മറുപടി

> **Lead Summary:** **തിരുവനന്തപുരം : **നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ മനസ്സിലിരിപ്പ് പുറത്തുവന്നു. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്.

## Article Content

**തിരുവനന്തപുരം : **നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ മനസ്സിലിരിപ്പ് പുറത്തുവന്നു. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്.

ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു യുഡിഎഫ് എംഎല്‍എയുടെ സബ്മിഷന്‍.

മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് വിഡി സതീശന്‍ മറുപടി നല്‍കിയത്.

എന്നാല്‍ മറുപടിക്ക് ശേഷം സീറ്റ് ഇരിക്കുമ്പോള്‍ 'ഒരു കാരണവശാലും അവധി കൊടുക്കില്ല' എന്ന മുഖ്യമന്ത്രിയുടെ സംഭാഷണം മൈക്കിലൂടെ പുറത്തുവന്നു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യതയെന്നും ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിക്ക് ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 മറുപടിയ്ക്ക് തന്റെ തൊട്ടടുത്തിരുന്ന മന്ത്രിയോടാണ് വിഡി സതീശൻ ഇക്കാര്യം പറ‍ഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പിനെ പരിഹസിച്ചു കൊണ്ടാണ് കെയു ജനീഷ്കുമാർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത.

ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പെന്നും ജനീഷ്കുമാർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368351/chief-minister-vd-satheesan-rejects-kuttanad-mla-reji-cherians-demand)