---
title: "കാരൈക്കുടി കോർപ്പറേഷനിൽ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെ ചൊല്ലി യോഗത്തിൽ ബഹളം; നടി തൃഷയുടെ ചിത്രം വേണമെന്ന ആവശ്യവുമായി സ്വതന്ത്ര കൗൺസിലർ"
english_title: "Councilor makes strange demand at corporation meeting-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368312/Councilor-makes-strange-demand-at-corporation-meeting-new"
published_at: "2026-06-25T13:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cef9009b07_fghjkllkj.jpg"
keywords: ["Latest News", "Chennai", "Karaikudi Corporation", "Actress Trisha's picture"]
---

# കാരൈക്കുടി കോർപ്പറേഷനിൽ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെ ചൊല്ലി യോഗത്തിൽ ബഹളം; നടി തൃഷയുടെ ചിത്രം വേണമെന്ന ആവശ്യവുമായി സ്വതന്ത്ര കൗൺസിലർ

> **Lead Summary:** ചെന്നൈ: കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെ ചൊല്ലി കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാഗ്വാദം. വിവിധ പാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങൾ വെക്കുന്നതിനെച്ചൊല്ലി നടന്ന തർക്കത്തിനിടെ, സ്വതന്ത്ര കൗൺസിലറുടെ വ്യത്യസ്തമായ ആവശ്യം ഏവരെയും അമ്പരപ്പിച്ചു. വിജയ് മുഖ്യമന്ത്രിയായതിൽ തൃഷയ്ക്ക് പങ്കുണ്ടെന്നും അതിനാൽ തൃഷയുടെ ചിത്രം കൂടി ഹാളിളിൽ സ്ഥാപിക്കണമെന്നുമായിരുന്നു കൗൺസിലറുടെ ആവശ്യം.

## Article Content

ചെന്നൈ: കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെ ചൊല്ലി കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാഗ്വാദം. വിവിധ പാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങൾ വെക്കുന്നതിനെച്ചൊല്ലി നടന്ന തർക്കത്തിനിടെ, സ്വതന്ത്ര കൗൺസിലറുടെ വ്യത്യസ്തമായ ആവശ്യം ഏവരെയും അമ്പരപ്പിച്ചു. വിജയ് മുഖ്യമന്ത്രിയായതിൽ തൃഷയ്ക്ക് പങ്കുണ്ടെന്നും അതിനാൽ തൃഷയുടെ ചിത്രം കൂടി ഹാളിളിൽ സ്ഥാപിക്കണമെന്നുമായിരുന്നു കൗൺസിലറുടെ ആവശ്യം.

തൃഷയെ ഭാവി മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച കൗൺസിലറുടെ വാക്കുകൾ ആദ്യം ചിരി പടർത്തിയെങ്കിലും പിന്നീട് വലിയ ബഹളത്തിന് വഴിവെച്ചു. അതിനിടെ, കൗൺസിൽ ഹാളിൽ ആരുടെ ചിത്രങ്ങൾ വെക്കണമെന്നതിനെച്ചൊല്ലി ഡിഎംകെ-അണ്ണാ ഡിഎംകെ കൗൺസിലർമാർ തമ്മിൽ കടുത്ത പോര് നടന്നു.

മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രത്തിനൊപ്പം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രം കൂടി സ്ഥാപിക്കണമെന്ന് ഡിഎംകെ കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ, തങ്ങൾ കൊണ്ടുവന്ന മുൻ മുഖ്യമന്ത്രിമാരായ ജെ. ജയലളിതയുടെയും എടപ്പാടി കെ. പളനിസാമിയുടെയും ചിത്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി അണ്ണാ ഡിഎംകെ കൗൺസിലർമാരും രംഗത്തെത്തി.

ഇരുവിഭാഗങ്ങളും കൗൺസിൽ ഹാളിൽ തങ്ങൾ കൊണ്ടുവന്ന ചിത്രങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചതോടെ യോഗം സംഘർഷഭരിതമായി. വൈകാതെ ഡെപ്യൂട്ടി മേയർ ഗുണശേഖരനും മറ്റ് ഡിഎംകെ കൗൺസിലർമാരും ചേർന്ന് എം.കെ. സ്റ്റാലിന്റെ ചിത്രം മതിലിൽ തൂക്കി. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളെ ചൊല്ലിയുള്ള ഈ തർക്കം കൗൺസിൽ യോഗത്തെ ഏറെ നേരം തടസ്സപ്പെടുത്തി.

****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368312/Councilor-makes-strange-demand-at-corporation-meeting-new)