---
title: "മദ്യനികുതിയിളവിലും 'പിഎം ശ്രീ' പദ്ധതിയിലും സർക്കാരിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ"
english_title: "The decision to reduce tax on low-strength liquor should be withdrawn - Kanthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368302/the-decision-to-reduce-tax-on-low-strength-liquor-should-be-withdrawn-kanthapuram"
published_at: "2026-06-25T13:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15d7c2a7a34_kanthapuram-ap-aboobacker.jpg"
keywords: ["Latest news", "Kanthapuram Abu Backer Musliyar", "Liquor", "PM Shree"]
---

# മദ്യനികുതിയിളവിലും 'പിഎം ശ്രീ' പദ്ധതിയിലും സർക്കാരിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

> **Lead Summary:** കോഴിക്കോട്: മദ്യനികുതിയിളവ് നൽകിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയും 'പിഎം ശ്രീ' പദ്ധതി നടപ്പാക്കുന്നതിനെതിരെയും കടുത്ത വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ രംഗത്ത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ നിന്ന് സർക്കാർ എത്രയും വേഗം പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

കോഴിക്കോട്: മദ്യനികുതിയിളവ് നൽകിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയും 'പിഎം ശ്രീ' പദ്ധതി നടപ്പാക്കുന്നതിനെതിരെയും കടുത്ത വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ രംഗത്ത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ നിന്ന് സർക്കാർ എത്രയും വേഗം പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നികുതി കുറയ്ക്കുന്നത് മദ്യവില്പനക്കാർക്ക് മാത്രമേ സഹായകരമാകൂ എന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. നികുതി കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് പകരം പൂർണ്ണമായ മദ്യനിരോധനത്തിലേക്കാണ് സർക്കാർ നീങ്ങേണ്ടതെന്നും അദ്ദേഹംപറഞ്ഞു.

സംസ്ഥാനത്ത് 'പിഎം ശ്രീ'  സ്കൂൾ പദ്ധതി നടപ്പാക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിർക്കുന്ന ഒരു പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിലും പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിലും പ്രതിപക്ഷം നേരത്തെ തന്നെ സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിലും പ്രതിപക്ഷം ഈ രണ്ട് വിഷയങ്ങളും ഉന്നയിച്ച് കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാന്തപുരവും സർക്കാരിനെതിരെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368302/the-decision-to-reduce-tax-on-low-strength-liquor-should-be-withdrawn-kanthapuram)