---
title: " കണ്ണൂർ പഴയങ്ങാടിയിൽ ഗുഡ്സ് വാഹനത്തിൽ കാറിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്"
english_title: "Accident after car hits goods vehicle in Pazhyangadi, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368301/accident-after-car-hits-goods-vehicle-in-pazhyangadi-kannur"
published_at: "2026-06-25T13:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cdb269589f_VDRFG.jpg"
keywords: ["Latest news", "Pazhyangadi", "Accident", "Car"]
---

#  കണ്ണൂർ പഴയങ്ങാടിയിൽ ഗുഡ്സ് വാഹനത്തിൽ കാറിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

> **Lead Summary:** കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് ഗുഡ്സ് വാഹനത്തിൽ കാറിടിച്ച് അപകടം. ഒരാൾക്ക് പരുക്കേറ്റു. പഴയങ്ങാടി ഭാഗത്തുനിന്ന് വരികയായിരുന്ന ഗുഡ്സ് വാഹനം പെട്രോൾ പമ്പിലേക്ക് കയറ്റാൻ ശ്രമിക്കവേ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

## Article Content

കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് ഗുഡ്സ് വാഹനത്തിൽ കാറിടിച്ച് അപകടം. ഒരാൾക്ക് പരുക്കേറ്റു. പഴയങ്ങാടി ഭാഗത്തുനിന്ന് വരികയായിരുന്ന ഗുഡ്സ് വാഹനം പെട്രോൾ പമ്പിലേക്ക് കയറ്റാൻ ശ്രമിക്കവേ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ഗുഡ്സ് എതിരെ വന്ന കാറിലും ഇടിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. പരുക്കേറ്റ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ ടി.പി.നാസറിനെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കെഎസ്ടിപി റോഡിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ചൊവ്വാഴ്ചയും ഇവിടെ അപകടം സംഭവിച്ചിരുന്നു. നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് ചൊവ്വാഴ്ച അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368301/accident-after-car-hits-goods-vehicle-in-pazhyangadi-kannur)