---
title: "വീണ്ടും ജീവനെടുത്ത് ടിപ്പർ ലോറി...! ഹോൺ കേട്ട് ഭയന്ന് ബൈക്കിന്‍റെ നിയന്ത്രണം തെറ്റി, ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം"
english_title: "tipper lorry accident in kollam youth died after falling off his bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368292/tipper-lorry-accident-in-kollam-youth-died-after-falling-off-his-bike"
published_at: "2026-06-25T12:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cd7050e407_accident_kollam.jpg"
keywords: ["Latest News", "Accident", "Youth Death", "Kollam"]
---

# വീണ്ടും ജീവനെടുത്ത് ടിപ്പർ ലോറി...! ഹോൺ കേട്ട് ഭയന്ന് ബൈക്കിന്‍റെ നിയന്ത്രണം തെറ്റി, ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം: പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിനും ദാരുണാന്ത്യം. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ 29 കാരൻ വിനീത് ആണ് മരിച്ചത്.

## Article Content

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിനും ദാരുണാന്ത്യം. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ 29 കാരൻ വിനീത് ആണ് മരിച്ചത്.

ഇന്നലെ രാത്രി 7ന് ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പട്ടാഴി ജംഗ്ഷനിൽ നിന്നും ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി കടന്നു പോവുകയായിരുന്നു.

ആറാട്ടുപുഴയെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ടു ഭയന്ന വിനീത് ബൈക്ക് വശത്തേക്കു തിരിക്കുമ്പോൾ അപകടത്തിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങി.

സംഭവത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധാമണിയാണ് വിനീതിന്റെ അമ്മ. അതുല്യ ഭാര്യയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബോഡി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368292/tipper-lorry-accident-in-kollam-youth-died-after-falling-off-his-bike)