---
title: "ഡൽഹിയിൽ 10-കാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: തെളിവ് നശിപ്പിക്കാൻ കാർ കഴുകി വൃത്തിയാക്കി, സാധാരണ പോലെ അടുത്ത സർവീസിനിറങ്ങി ഡ്രൈവർ"
english_title: " After raping and killing a 10-year-old girl in Delhi, the accused destroyed evidence, police say"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368258/after-raping-and-killing-a-10-year-old-girl-in-delhi-the-accused-destroyed-evidence-police-say"
published_at: "2026-06-25T11:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc2bf6024d_TYUTI.jpg"
keywords: ["Latest News", "Delhi", "Rape", "Police", "Kill"]
---

# ഡൽഹിയിൽ 10-കാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: തെളിവ് നശിപ്പിക്കാൻ കാർ കഴുകി വൃത്തിയാക്കി, സാധാരണ പോലെ അടുത്ത സർവീസിനിറങ്ങി ഡ്രൈവർ

> **Lead Summary:** ന്യൂഡൽഹി:**[**ഡൽഹിയിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ്. പ്രതിയായ ഡ്രൈവർ ബസു സിങ് കുറ്റകൃത്യത്തിന് ശേഷം തന്റെ വസ്ത്രങ്ങൾ മാറുകയും, ചോരപ്പാടുകൾ കളയാനായി കാർ നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി.

## Article Content

ന്യൂഡൽഹി:**[**ഡൽഹിയിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ്. പ്രതിയായ ഡ്രൈവർ ബസു സിങ് കുറ്റകൃത്യത്തിന് ശേഷം തന്റെ വസ്ത്രങ്ങൾ മാറുകയും, ചോരപ്പാടുകൾ കളയാനായി കാർ നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി.

ഒരു കൊടുംക്രൂരത ചെയ്തതിന്റെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഇയാൾ സാധാരണ ചെയ്യാറുള്ളതുപോലെ തൊട്ടുപിന്നാലെ അടുത്ത റൈഡിനായി വാഹനം ഓടിക്കുകയും ചെയ്തു. എന്നാൽ, വാഹനം കഴുകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൂടാതെ കുറ്റകൃത്യം നടത്തുമ്പോൾ ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് തെളിവായി കണ്ടെത്തിയിട്ടുണ്ട്.

ബസു സിങ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ലൈംഗികാതിക്രമം, കലാപമുണ്ടാക്കൽ, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. 2015 മുതൽ ഇയാൾ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസുകളെല്ലാം ബസുവിന്റെ സ്വന്തം നാടായ ബിഹാറിലെ ഖഗരിയ ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഭൂമി തർക്കത്തിന്റെ പേരിൽ തന്നെ കുടുക്കാൻ ചുമത്തിയ വ്യാജ കേസുകളാണിതെന്നാണ് പ്രതിയുടെ വാദം.

ഡൽഹി മെഹ്‌റൊലിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബത്തോടൊപ്പം തെരുവിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിച്ചു. കാടുകളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം തന്നെ ഡൽഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368258/after-raping-and-killing-a-10-year-old-girl-in-delhi-the-accused-destroyed-evidence-police-say)