---
title: " ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? മദ്യനയ വിവാദം: മുഖ്യമന്ത്രി കയ്യോടെ പിടിക്കപ്പെട്ടു, നുണപ്രചരണങ്ങൾ കൊണ്ട് രക്ഷപ്പെടാൻ കഴിയില്ല - എം.ബി. രാജേഷ്"
english_title: "Tax exemption on low-strength liquor: The Chief Minister was caught red-handed, he cannot get away with spreading lies - M.B. Rajesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368245/tax-exemption-on-low-strength-liquor-the-chief-minister-was-caught-red-handed-he-cannot-get-away-with-spreading-lies-mb-rajesh-NEW"
published_at: "2026-06-25T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cbaba426bd_MV.jpg"
keywords: ["Tax exemption on low-strength liquor", "Chief Minister", "M.B. Rajesh", "Low-strength liquor"]
---

#  ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? മദ്യനയ വിവാദം: മുഖ്യമന്ത്രി കയ്യോടെ പിടിക്കപ്പെട്ടു, നുണപ്രചരണങ്ങൾ കൊണ്ട് രക്ഷപ്പെടാൻ കഴിയില്ല - എം.ബി. രാജേഷ്

> **Lead Summary:** **തിരുവനന്തപുരം : ( **[https://truevisionnews.com/)]**[] ** മുഖ്യമന്ത്രി കയ്യോടെ പിടിക്കപ്പെട്ടു. ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുൻമന്ത്രി എം ബി രാജേഷ്.

## Article Content

**തിരുവനന്തപുരം : ( **[https://truevisionnews.com/)]**[] ** മുഖ്യമന്ത്രി കയ്യോടെ പിടിക്കപ്പെട്ടു. ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുൻമന്ത്രി എം ബി രാജേഷ്.

നികുതി ഇളവ് നൽകി കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു. എത്രകാലം ജനങ്ങളെ വിഡ്ഢികളാക്കും . നുണപ്രചരണങ്ങൾ കൊണ്ട് രക്ഷപ്പെടാൻ കഴിയില്ല. ശരവേഗത്തിലാണ് നികുതി ഇളവ് നടപ്പാക്കാനുള്ള ഫയൽ നീക്കം നടന്നത്. മുന്നണിയിൽ പോലും ആരും അറിയരുതെന്ന് മുഖ്യമന്ത്രിക്ക് വാശിയുണ്ടായിരുന്നെന്നും പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കിൽ മദ്യനയം യുഡിഎഫിൽ ചർച്ചയാവില്ലായിരുന്നു എന്നും എം ബി രാജേഷ് പറഞ്ഞു.

മുഖ്യമന്ത്രി അവാസ്തവം പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് എംബി രാജേഷ്. എൽഡിഎഫിന്റെ മദ്യനയം ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചതാണ്. അന്നൊന്നും നികുതി കുറക്കാൻ ആലോചിട്ടില്ല. എൽഡിഎഫിനെതിരെ മുഖ്യമന്ത്രി പറയുന്ന പച്ചക്കള്ളം പിൻവലിക്കാൻ തയാറാകണം. മുഖ്യമന്ത്രി കള്ളം പറഞ്ഞാൽ അതു പൊളിക്കാനുള്ള വസ്തുതകൾ ഞങ്ങളുടെ പക്കലിൽ ഉണ്ടെന്ന് എംബി രാജേഷ് പറഞ്ഞു.

24 ദിവസമാണ് ഫയൽ മുഖ്യമന്ത്രി കയ്യിൽ വെച്ചത്. മുഖ്യമന്ത്രി കോൺഗ്രസ്‌ സൈബർ പോരാളികളുടെ നിലവാരത്തിൽ താഴ്ന്നു. എൽഡിഎഫ് ബാർ വർധിപ്പിച്ചു എന്ന വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കള്ളം മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരo ഒഴിയുമ്പോൾ 813 ബിയർ ആൻഡ് വൈൻ പാർലരുകൾ പ്രവർത്തിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കിൽ വീണ്ടും ബാറുകൾ അടച്ചു പൂട്ടട്ടെയെന്നും അതിനു വിഡി സതീശൻ തയ്യാറാണോയെന്നും എംബി രാജേഷ് ചോദിച്ചു.

896 ബാർ ഹോട്ടലാണ് നിലവിൽ പ്രവർത്തിക്കുന്നത്. വസ്തുതകൾ നിലനിൽക്കെയാണ് എൽഡിഎഫ് മദ്യം ഒഴുക്കിയെന്ന അവാസ്തവം പടച്ചു വിടുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്താണ് മദ്യം ഒഴുക്കിയിരുന്നത്. യുഡിഎഫിനു മദ്യം എന്നും കറവപശുവാണെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സംസ്ഥാന ബജറ്റ് തീരുമാനത്തിനെതിരെ മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പരസ്യമായി രംഗത്ത്. സർക്കാരിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന തീരുമാനമാണിതെന്നും, ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നികുതി പ്രൊപ്പോസൽ പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയിൽ ഈ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടിതലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യം. ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു .

മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതിയാണ്.

സർക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലിക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. തീരുമാനങ്ങൾ സുതാര്യത നിലനിർത്തി, നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നു. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു .

വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽഡിഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് തന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചു നിൽക്കണം കരിമണൽ ഖനനയത്തിലും അവ്യക്തത നിലനിൽക്കുന്നു ഖനനം ഉണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368245/tax-exemption-on-low-strength-liquor-the-chief-minister-was-caught-red-handed-he-cannot-get-away-with-spreading-lies-mb-rajesh-NEW)