---
title: "കുടുംബമഹിമ കാക്കാൻ പ്രതിശ്രുത വരനെ തള്ളിയിട്ടു; മഹാരാഷ്ട്രയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്"
english_title: "Fiancé murdered in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368237/fianc-murdered-in-maharashtra"
published_at: "2026-06-25T10:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb6cc5e2a6_SDFGHJKDFGHJ.jpg"
keywords: ["Latest News", "Mumbai", "Ketan Vishal Agarwal Death", "Critical Information"]
---

# കുടുംബമഹിമ കാക്കാൻ പ്രതിശ്രുത വരനെ തള്ളിയിട്ടു; മഹാരാഷ്ട്രയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

> **Lead Summary:** **മുംബൈ: [**[ ]മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് ബിസിനസുകാരനായ കേതൻ വിശാൽ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

## Article Content

**മുംബൈ: [**[ ]മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് ബിസിനസുകാരനായ കേതൻ വിശാൽ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്റെ മകനായ കേതനെ, പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കേതൻ അബദ്ധത്തിൽ വീണതാണെന്നായിരുന്നു ഇവർ ആദ്യം നൽകിയ മൊഴി. കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ ഇവർക്ക് നവംബർ 25-ന് വിവാഹം നിശ്ചയിച്ചിരുന്നു. ജയ്പൂരിലെ കൊട്ടാരത്തിൽ വച്ച് അതീവ വിപുലമായി നടക്കേണ്ടിയിരുന്ന വിവാഹത്തിന്, അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങൾ വരെ ബുക്ക് ചെയ്തിരുന്നു. ജന്മദിന ആഘോഷത്തിനായി മഹാബലേശ്വരിലേക്ക് പോകാനിരിക്കെയാണ് കേതൻ ദാരുണമായി കൊല്ലപ്പെട്ടത്.

കേസിൽ അന്വേഷണം ശക്തമാക്കിയതോടെയാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കേതന്റെ ജീവൻ കവർന്നതെന്ന് പോലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368237/fianc-murdered-in-maharashtra)