---
title: "'വിവാഹം കഴിപ്പിക്കാൻ ഞങ്ങൾ അവളെ നിർബന്ധിച്ചിരുന്നില്ല, ഫോട്ടോകൾ എങ്കിലും അയച്ചു തരാമായിരുന്നു'; പൂനെയിൽ പ്രതിശ്രുത വധു കൊലപ്പെടുത്തിയ കേതന്‍റെ പിതാവ് "
english_title: "More details emerge regarding the murder of Ketan Agarwal, who was killed by his fiancée and lover in Pune"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368232/more-details-emerge-regarding-the-murder-of-ketan-agarwal-who-was-killed-by-his-fiance-and-lover-in-pune"
published_at: "2026-06-25T10:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb4ed992a0_kethan.jpg"
keywords: ["Latest News", "Pune Murder Case", "Kethan Murder", "Ketan Agarwal"]
---

# 'വിവാഹം കഴിപ്പിക്കാൻ ഞങ്ങൾ അവളെ നിർബന്ധിച്ചിരുന്നില്ല, ഫോട്ടോകൾ എങ്കിലും അയച്ചു തരാമായിരുന്നു'; പൂനെയിൽ പ്രതിശ്രുത വധു കൊലപ്പെടുത്തിയ കേതന്‍റെ പിതാവ് 

> **Lead Summary:** **പൂനെ: ( **[**www.truevisionnews.c**om] പൂനെയിൽ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേതൻ അഗര്‍വാളിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് .

## Article Content

**പൂനെ: ( **[**www.truevisionnews.c**om] പൂനെയിൽ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേതൻ അഗര്‍വാളിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് .

പ്രതി സിയ ഗോയലിന് ചേതൻ ചൗധരിയുമായി ബന്ധമുണ്ടെന്ന് കേതൻ അഗർവാളിന് അറിയില്ലായിരുന്നു. ഫോൺ മണിക്കൂറുകളോളം തിരക്കിലായിരിക്കുമ്പോൾ എന്തോ പ്രശ്നം തോന്നിയിരുന്നുവെന്നും പിതാവ് വിശാൽ അഗര്‍വാൾ പറയുന്നു.

മഹാരാഷ്ട്രയിലെ പ്രമുഖ ബിസിനസ് കുടുംബങ്ങളായിരുന്നു സിയയുടെയും കേതന്‍റെയും. ഫെബ്രുവരിയിലായിരുന്നു വിവാഹ നിശ്ചയം നവംബറിൽ ആഡംബരപൂര്‍ണമായ വിവാഹം ഉദയ്പൂരിൽ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കെയാണ് ജൂൺ 18നെ കേതൻ കൊല്ലപ്പെടുന്നത്.

ആദ്യം അപകടമരണമാണെന്നാണ് കരുതിയിരുന്നെങ്കിലും പിന്നീട് കേതന്‍റെ സഹോദരിയുടെ സംശയം പൊലീസ് അന്വേഷണത്തിലേക്ക് നയിക്കുകയായിരുന്നു. സിയയും കേതനും ചേര്‍ന്ന് പൂനെയിലെ ലോഹഗഡ് കോട്ടയിൽ വച്ച് കേതനെ തള്ളി താഴെയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

> "അവൾ സന്തോഷവതിയല്ലെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. മിക്ക ദിവസവും കേതനും സിയയും ഡിന്നറിന് ഒരുമിച്ച് പുറത്തുപോകുമായിരുന്നു. എന്‍റെ മകളെയും ഭാര്യയെയും വിളിക്കാറുണ്ടായിരുന്നു... സിയ ഒരിക്കലും എന്‍റെ മകനോട് ചേതനുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. സിയയുടെ ഫോൺ എപ്പോഴും വെയ്റ്റിംഗ് മോഡിൽ ആയിരിക്കുമെന്ന് അവൻ ഒരിക്കൽ എന്നോട് പറഞ്ഞു... അവളുടെ ഫോൺ എപ്പോഴും തിരക്കിലായിരുന്നു," കേതന്‍റെ പിതാവ് വിശദീകരിക്കുന്നു. അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം കൂട്ടുകാരികളുമായി സംസാരിക്കുകയായിരുന്നുവെന്നാണ് സിയ പറഞ്ഞത്.

സിയ തന്‍റെ കാമുകനോടൊപ്പമുള്ള ഫോട്ടോ ഞങ്ങളുടെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ഏതെങ്കിലും അജ്ഞാത നമ്പറിൽ നിന്നും അയച്ചിരുന്നെങ്കിൽ വിവാഹം റദ്ദാക്കുമായിരുന്നു. ''അവൾക്ക് ആരോടെങ്കിലും ബന്ധമുണ്ടായിരുന്നെങ്കിൽ, അതിനെക്കുറിച്ച് ആരോടെങ്കിലും പറയാമായിരുന്നു. ഫോട്ടോകൾ വാട്ട്‌സ്ആപ്പിൽ ഞങ്ങൾക്ക് അയച്ചു തരാമായിരുന്നു.

> ഞങ്ങൾ വിവാഹം വേണ്ടെന്ന് വയ്ക്കുമായിരുന്നു. കേതനെ വിവാഹം കഴിപ്പിക്കാൻ ഞങ്ങൾ അവളെ നിർബന്ധിച്ചിരുന്നില്ല," വിശാൽ അഗര്‍വാൾ വ്യക്തമാക്കി. സിയയുടെ മാതാപിതാക്കൾക്കും അമ്മായിക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെന്നും കേതനെ വിവാഹം കഴിക്കാൻ സിയയെ സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.

തുടക്കത്തിൽ കൊലപാതകം അപകടമായി ചിത്രീകരിക്കുന്നതിൽ സിയ വിജയിച്ചിരുന്നു. എന്നാൽ കേതന്‍റെ സഹോദരി സഞ്ജനയുടെ തുടര്‍ച്ചയായ ചോദ്യങ്ങളിൽ അടിപതറി. പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ സിയക്ക് സാധിച്ചില്ല. തന്‍റെ മകനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നൽകണമെന്നും വിശാൽ അഗര്‍വാൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368232/more-details-emerge-regarding-the-murder-of-ketan-agarwal-who-was-killed-by-his-fiance-and-lover-in-pune)