---
title: "ആഹാ, ഇതെങ്ങോട്ടേക്കാ...? മുംബൈയില്‍ ജനശദാബ്ദി എക്‌സ്പ്രസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി"
english_title: "A baby python was rescued from the engine cabin of the Jan Shadabdi Express."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368211/a-baby-python-was-rescued-from-the-engine-cabin-of-the-jan-shadabdi-express"
published_at: "2026-06-25T09:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ca5cfb3135_snk.jpg"
keywords: ["baby python", "Python", "Gan Shadabdi Express"]
---

# ആഹാ, ഇതെങ്ങോട്ടേക്കാ...? മുംബൈയില്‍ ജനശദാബ്ദി എക്‌സ്പ്രസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി

> **Lead Summary:** **മുംബൈ: **ജനശതാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിൻ ക്യാബിനിൽ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ ട്രെയിൻ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പാമ്പ് പെട്ടത്.

## Article Content

**മുംബൈ: **ജനശതാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിൻ ക്യാബിനിൽ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ ട്രെയിൻ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പാമ്പ് പെട്ടത്.

റെയില്‍വേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിന്‍ വൈറലാണ്.

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലെ പ്ലാറ്റ്‌ഫോം രണ്ടില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം. ലോക്കോ പൈലറ്റ് എന്‍ കെ പര്‍സോയയാണ് പാമ്പിനെ ആദ്യമായി കണ്ടത്. പിന്നാലെ ഇദ്ദേഹം വിവരം മറ്റൊരു ലോക്കോപൈലറ്റായ ഓം പ്രകാശ് റാമിനെയും മറ്റ് ജീവനക്കാരെയും അറിയിക്കുകയായിരുന്നു.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ അഭിഷേക് അശോക് താവ്രേ സംഭവസ്ഥലത്തെത്തുന്നത്. തുടർന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാകാതെ പെരുമ്പാമ്പിന്‍ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ പിന്നീട് കാട്ടിനുള്ളില്‍ തുറന്ന് വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368211/a-baby-python-was-rescued-from-the-engine-cabin-of-the-jan-shadabdi-express)