---
title: "ഫുട്ബോൾ ആവേശം ദുരന്തമായി; ബിഗ് സ്ക്രീനിൽ മത്സരം കാണാൻ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Young man dies after being hit by car while crossing road marad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368208/young-man-dies-after-being-hit-by-car-while-crossing-road-marad"
published_at: "2026-06-25T08:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ca0e098aa7_accident.jpg"
keywords: ["Young man", "Accidentdeath", "Marad", "Car"]
---

# ഫുട്ബോൾ ആവേശം ദുരന്തമായി; ബിഗ് സ്ക്രീനിൽ മത്സരം കാണാൻ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. അയിനി ക്ഷേത്രത്തിന് സമീപം കച്ചേരിപ്പറമ്പ് ലെയിനിൽ ദേവി കൃപയിൽ ബാലസുബ്രഹ്മണ്യന്റെ മകൻ ബി ആകാശ് ആണ് മരിച്ചത്.

## Article Content

**കൊച്ചി: **ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. അയിനി ക്ഷേത്രത്തിന് സമീപം കച്ചേരിപ്പറമ്പ് ലെയിനിൽ ദേവി കൃപയിൽ ബാലസുബ്രഹ്മണ്യന്റെ മകൻ ബി ആകാശ് ആണ് മരിച്ചത്.

മരടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഫോറം മാളിന് മുന്നിലായിരുന്നു അപകടം നടന്നത്. ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെയാണ് ആകാശിനെ കുണ്ടന്നൂർ ഭാഗത്ത് നിന്ന് വൈറ്റിലയിലേക്ക് വന്ന കാർ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: രാജി. സഹോദരി: അക്ഷയ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368208/young-man-dies-after-being-hit-by-car-while-crossing-road-marad)